വിവാദങ്ങളില്‍ നിറഞ്ഞ മോഹനന്‍ വൈദ്യര്‍ അന്തരിച്ചു

തിരുവന്തപുരം: വിവാദങ്ങളില്‍ നിറഞ്ഞുനിന്ന മോഹനന്‍ വൈദ്യര്‍ അന്തരിച്ചു. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. ബന്ധുവീട്ടില്‍ വച്ച്‌ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിന് തുടന്ന് ചികിത്സയിലായിരുന്നു.

കൊറോണ വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന് മോഹനന്‍ വൈദ്യരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മരണം ഇല്ല, കാന്‍സര്‍ എന്ന അസുഖമില്ല എന്നിങ്ങനെയുള്ള അശാസ്ത്രീയമായ അവകാശവാദങ്ങള്‍ നടത്തി വിവാദങ്ങളില്‍ പലപ്പോഴും ഇദ്ദേഹം നിറഞ്ഞു നിന്നിരുന്നു. കോവിഡ് 19 വൈറസ് ബാധയ്ക്ക് വ്യാജചികിത്സ നല്‍കിയതിന്റെ പേരിലാണ് അറസ്റ്റ്.

മോഹനന്‍ വൈദ്യരുടെ ചികിത്സാ പിഴവുമൂലം ഒന്നരവയസുകാരിയുടെ മരണം സംഭവിച്ചതിനെ തുടര്‍ന്ന് നിരവധി പരാതികള്‍ മോഹനന് എതിരെ ഉണ്ടായിരുന്നു. നിപ്പ വൈറസിന്റെ വ്യാപന ഘട്ടത്തില്‍ അണ്ണാനും വവ്വാലും ചപ്പിയ പഴങ്ങള്‍ കഴിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിലൂടെയും മഞ്ഞപ്പിത്തം പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചെന്ന് പറയുന്ന ഒരു വ്യക്തിയുടെ രക്തം കുടിക്കുന്ന വിഡിയോയിലൂടെയും നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നു

https://onamtraditions.com/

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം