‘തന്നെ ആരും അന്വേഷിക്കേണ്ട’: കത്തെഴുതി വച്ച്‌ ആലുവയില്‍ നിന്ന് കാണാതായ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി

എറണാകുളം: തന്നെ അന്വേഷിക്കേണ്ടെന്ന് കത്തെഴുതി വച്ച്‌ പോയ പതിനാലുകാരിയെ ബംഗളൂരുവില്‍ നിന്ന് കണ്ടെത്തി.ആലുവയില്‍ യു.സി കോളേജിന് സമീപം താമസിക്കുന്ന പെണ്‍കുട്ടിയെ ഇന്നലെയാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് രണ്ടരയോടെയാണ് പെണ്‍കുട്ടി കത്തെഴുതി വച്ചിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ പോയത്. തന്നെ ആരും അന്വേഷിക്കേണ്ടെന്നായിരുന്നു കത്തില്‍ പെണ്‍കുട്ടി എഴുതിയിരുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ ബംഗളൂരൂവില്‍ നിന്ന് കണ്ടെത്തിയത്. യു.സി കോളേജിന് സമീപത്ത് നിന്നും പറവൂര്‍ക്കവലയിലേക്ക് പെണ്‍കുട്ടി നടന്നു പോകുന്നതിന്റെ സി.സി.ടി.വി ദ്യശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം