‘സ്ഥാനക്കയറ്റത്തോടെ ട്രാൻസ്ഫറിനായി പ്രത്യേക പൂജ’, ഇൻകം ടാക്സ് ഉദ്യോഗസ്ഥനില്‍ നിന്ന് തട്ടിയത് 25 പവനടക്കം 30 ലക്ഷം, ഒരാള്‍ പിടിയില്‍

ബെംഗളൂരു: സ്ഥാനക്കയറ്റം ലഭിക്കാൻ പ്രത്യേക പൂജ ചെയ്യാനായി മുതിർന്ന ഇൻകം ടാക്സ് ഉദ്യോഗസ്ഥന്റെ കയ്യില്‍ നിന്ന് വാങ്ങിയത് ലക്ഷങ്ങള്‍.കിളി ജോത്സ്യക്കാരൻ പിടിയിലായി. 55 വയസ് പ്രായമുള്ള ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനില്‍ നിന്ന് 31ലക്ഷം രൂപയാണ് കിളി ജോത്സ്യക്കാരൻ തട്ടിയത്. പൂജ ചെയ്താല്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് സ്ഥാനക്കയറ്റത്തോട് കൂടിയ ട്രാൻസ്ഫർ ലഭിക്കുമെന്നായിരുന്നു കിളി ജോത്സ്യക്കാരൻ വാഗ്ദാനം ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് കിളി ജോത്സ്യക്കാരനായ ശേഖറിനെ ഉദ്യോഗസ്ഥൻ കാണുന്നത്. ബെംഗളൂരുവിലെ ഭാരതി നഗറിലെ ശ്രീ സർക്കിളിന് സമീപത്ത് വച്ചായിരുന്നു പരാതിക്കാരൻ ശേഖറിനെ കണ്ടത്. പ്രത്യേക പൂജ നടത്താനായി 25 പവൻ സ്വർണം, ഒന്നര കിലോ വെള്ളി, പണവും പരാതിക്കാരൻ നല്‍കി.ഫെബ്രുവരി 20നാണ് ഇയാള്‍ പൂജക്കായി ആഭരണങ്ങള്‍ വാങ്ങിയത്. പൂജയ്ക്ക് ഏറ്റവും അത്യാവശ്യമാണ് ഇവയെന്നും ഒരു ദിവസത്തിനുള്ളില്‍ തിരികെ നല്‍കാമെന്നും വിശദമാക്കിയായിരുന്നു ഇത്. എന്നാല്‍ പുൂജയ്ക്ക് ശേഷം ഇയാള്‍ ആഭരണങ്ങള്‍ തിരികെ എത്തിക്കാതെ വരികയായിരുന്നു. ഇതോടെ പരാതിക്കാരൻ ശേഖറിനെ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാല്‍ ആദ്യം ഫോണെടുക്കാതിരുന്ന കിളി ജോത്സ്യക്കാരൻ തുടർന്ന് ശല്യം ചെയ്താല്‍ കുടുംബത്തെ അപായപ്പെടുത്തുമെന്ന് പരാതിക്കാരനെ ഭീഷണിപ്പെടുത്തി. പിന്നീട് ഇയാളേക്കുറിച്ച്‌ ഒരു വിവരവും ലഭിച്ചില്ല.ഇതോടെയാണ് ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസ് ശേഖറിനെ തമിഴ്നാട്ടില്‍ നിന്നാണ് പിടികൂടിയത്. നഷ്ടമായ സ്വർണവും വെള്ളിയും ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിശ്വാസ വഞ്ചനയ്ക്കും അനധികൃതമായി തടഞ്ഞുവച്ചതിനുമാണ് ഇയാളെ പിടികൂടിയിട്ടുള്ളത്.

Related posts

ടെക് നഗരം എന്ന നിലയില്‍ ബംഗളൂരുവിന്‍റെ ഐഡന്‍റിറ്റി ശക്തിപ്പെടുത്തും : പ്രധാനമന്ത്രി

വന്ദേഭാരത് ബെംഗളൂരു ആണെങ്കിലും നിയന്ത്രണം മലയാളികള്‍ക്ക്; കാവ്യ കോട്ടയം സ്വദേശി, സുനില്‍ കോട്ടക്കല്‍

9 മാസം കൊണ്ട് 56 ലക്ഷം രൂപ വരുമാനം ; ഐടി ജോലി ഉപേക്ഷിച്ച്‌ ഭക്ഷണ വിതരണത്തില്‍ വിജയം കൊയ്ത ദമ്പതികളുടെ കഥ