ജയ്പൂര്‍-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറി; യാത്രക്കാരന്‍ പിടിയില്‍

ഡല്‍ഹി: ജയ്പൂര്‍-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരോട് മോശമായി പെരുമാറിയ യാത്രക്കാരന്‍ പിടിയില്‍. ജയ്പൂരില്‍ നിന്ന് ബെംഗളുരുവിലേക്ക് പോകുകയായിരുന്ന 6E 556 വിമാനത്തിലായിരുന്നു സംഭവം.

മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ മോശമായി പെരുമാറിയെന്നും മുന്നറിയിപ്പ് നല്‍കിയിട്ടും മോശം പെരുമാറ്റം തുടര്‍ന്നെന്നുമാണ് വിമാനക്കമ്ബനി പ്രസ്താവനയില്‍ പറയുന്നത്. അതേസമയം, പിടികൂടിയ യാത്രക്കാരന്റെ വിവരങ്ങള്‍ എയര്‍ലൈന്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇയാളെ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ടെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് മറ്റു യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടുകള്‍ക്ക് എയര്‍ലൈന്‍ ക്ഷമാപണവും നടത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ന്യൂയോര്‍ക്ക്-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ ബഹളം വെക്കുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്ത യുവാവിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തിരുന്നു.

Related posts

ബെംഗളൂരു മെട്രോ യെല്ലോ ലൈനില്‍ നവംബര്‍ 16 മുതല്‍ ദിവസവും 13 ട്രെയിനുകള്‍; സര്‍വീസുകളുടെ ഇടവേള 5.5 മിനിറ്റായി കുറഞ്ഞു

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ യാത്രക്കാര്‍ക്ക് ആശ്വാസം; ഫീഡര്‍ ബസുകള്‍ പ്രഖ്യാപിച്ച്‌ ബിഎംടിസി

കോടികൾ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കി; ലൈംഗിക ചൂഷണവും പെൺവാണിഭവും, ആൾദൈവം ഉൾപ്പെടെ 11 പേർ അറസ്റ്റിൽ