പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞുവെന്ന് മല്ലിക സുകുമാരന്‍

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജ് നിലപാട് വ്യക്തമാക്കിയതിനെ തുടര്‍ന്ന് വലിയ രീതിയില്‍ താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു. കേരളത്തിലെ ജനങ്ങള്‍ മുതല്‍ സിനിമ, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ വരെ സംഭവത്തില്‍ പൃഥ്വിരാജിന് പിന്തുണയും അറിയിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരന്‍.

മല്ലിക സുകുമാരന്റെ വാക്കുകള്‍:

പൃഥ്വിരാജ് എന്തെങ്കിലും പറഞ്ഞാല്‍ എതിര്‍ക്കുന്നത് ഇപ്പോള്‍ ഒരു സ്വാഭാവിക സംഭവമായി മാറി കഴിഞ്ഞു.

ഇത് തുടങ്ങിയിട്ട് കുറച്ച്‌ കാലമായി. ഇപ്പോ കുറച്ച്‌ കുറവാണെന്ന് മാത്രം. ലക്ഷദ്വീപിനെ കുറിച്ച്‌ പൃഥ്വിരാജ് പറഞ്ഞതില്‍ രാഷ്ട്രീയപരമായ ലക്ഷ്യങ്ങളില്ല. ദ്വീപില്‍ രണ്ട് മൂന്ന് തവണ പോയി ഒന്നരമാസത്തോളം താമസിച്ച വ്യക്തിയാണ് പൃഥ്വി.

അനാര്‍ക്കലിക്കും ലൂസിഫറിനും എല്ലാം വേണ്ടി. അപ്പോള്‍ അവനെ അറിയാവുന്നവര്‍ വിളിച്ച്‌ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഒരു സെലിബ്രിറ്റി എന്ന നിലയില്‍ താന്‍ ആ പ്രശ്‌നത്തെ കുറിച്ച്‌ സംസാരിച്ചാല്‍ കുറച്ച്‌ കൂടി ആളുകള്‍ ശ്രദ്ധിക്കുമെന്ന് കരുതിയാണ് അത് ചെയ്തത്. എന്നാല്‍ അതിന് ശ്രദ്ധ കിട്ടിയെന്ന് മാത്രമല്ല ഭയങ്കര ചര്‍ച്ചായി. ഇപ്പോഴത്തെ കാലത്ത് അവരവര്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം പറയുന്നത് ഭയങ്കരമായ സംഭവമാക്കി മാറ്റുന്ന പ്രവണതയാണ്.

എനിക്ക് വാസ്തവത്തില്‍ ലക്ഷദ്വീപ് വിഷയത്തില്‍ ചിരിയാണ് വന്നത്. അവന്‍ അവന്റെ അഭിപ്രായം പറഞ്ഞു. അതിനകത്ത് ആരുടെയും പേരോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. നാട്ടുകാരുമായി സംസാരിക്കണം എന്ന് മാത്രമാണ് പറഞ്ഞത്. പിന്നെ ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ പ്രതികരിക്കാന്‍ പോയാല്‍ നമ്മളും മുദ്രാവാക്ക്യം വിളിക്കുന്ന അണികളും തമ്മില്‍ എന്താണ് വ്യത്യാസം.’

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

വിജയ് സേതുപതി ചിത്രം ‘ട്രെയിൻ’ ഡിസംബര്‍ 4 ന്; കേരളത്തിലെ വിതരണാവകാശം ഐഎംപി ഫിലിംസിന്