മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരണപ്പെട്ടു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂർ സംപിഗെഹള്ളി പ്രോഡന്റ് നിയോറയിൽ താമസിക്കുന്ന ശരത് എസ് (25) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ 1.30 ഓടെ ഹെന്നൂർ റോഡിൽ വച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ മരണപ്പെട്ടു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.പിതാവ്: സനൽകുമാർ. അമ്മ: സുനിത.സഹോദരി: ശ്രുതി.സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക് ഹെബ്ബാൾ വൈദ്യുതി ശ്‌മശാനത്തിൽ നടക്കും.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍