ബംഗളൂരു-എറണാകുളം ഇന്റര്‍സിറ്റിയില്‍ എല്‍.എച്ച്‌.ബി കോച്ച്‌; 300 സീറ്റുകള്‍ കൂടും

ബംഗളൂരു: ബംഗളൂരു-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസിലും (12677/12678) എല്‍.എച്ച്‌.ബി കോച്ചുകള്‍ ഏർപ്പെടുത്തുന്നു.

ഐ.സി.എഫ് കോച്ചുകളാണ് നിലവില്‍ ഈ വണ്ടിയില്‍ ഉപയോഗിക്കുന്നത്. ഇവ മാറ്റുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച്‌ ഫാക്ടറിയില്‍നിന്ന് 14 എല്‍.എച്ച്‌.ബി കോച്ചുകള്‍ ഇന്‍റർസിറ്റിക്കായി അനുവദിച്ചതായി അധികൃതർ അറിയിച്ചു.

അടുത്ത മാസം മുതല്‍ ഈ ട്രെയിൻ പുതിയ കോച്ചുകളിലേക്ക് മാറും. ഇതോടെ ട്രെയിനില്‍ 300 സീറ്റുകള്‍ വർധിക്കും. ബംഗളൂരുവില്‍നിന്ന് എല്ലാ ദിവസവും രാവിലെ 6.10ന് പുറപ്പെടുന്ന ട്രെയിൻ (12677) വൈകുന്നേരം 4.55ന് എറണാകുളത്തെത്തും. എറണാകുളത്തുനിന്ന് എല്ലാ ദിവസവും രാവിലെ 9.10ന് പുറപ്പെടുന്ന 12678 നമ്ബർ ട്രെയിൻ രാത്രി 7.50ന് ബംഗളൂരുവില്‍ എത്തും.

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി