ലത മ​​ങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി; ഐ.സി.യുവില്‍ തുടരും

മുംബൈ: കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗായിക ലത മ​ങ്കേഷ്കറിന്റെ ആരോഗ്യനില വീണ്ടും വഷളായി. അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണ്. മുംബൈയിലെ ബ്രീച്ച്‌ കാന്‍ഡി ആശുപത്രിയിലാണ് ആഴ്ചകളോളമായി ലത മ​​​ങ്കേഷ്കര്‍. ജനുവരി എട്ടിന് ലത മ​​​ങ്കേഷ്കറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍, വീണ്ടും ആരോഗ്യനില വഷളായതായാണ് പുറത്തുവരുന്ന വിവരം.

കോവിഡും പ്രായാധിക്യവും ആരോഗ്യസ്ഥിതിയും പരിഗണിച്ചാണ് ഐ.സി.യുവിലേക്ക് മാറ്റിയത്. ലത മ​ങ്കേഷ്കറിന്റെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ തെറ്റിദ്ധാരണകള്‍ പരത്തരുതെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അഭ്യര്‍ഥിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തി. ലത മ​ങ്കേഷ്കറിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Related posts

ബെംഗളൂരു നിവാസികളുടെ പോരാട്ടം ഫലം കണ്ടു; ലാല്‍ബാഗിനെ കീറിമുറിക്കില്ല, തുരങ്കപാതയില്‍ മാറ്റം ഉറപ്പായി..!

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; സെൻട്രല്‍ സില്‍ക്ക് ബോര്‍ഡ് ജംഗ്‌ഷനില്‍ നവീകരണം പൂര്‍ത്തിയായി

ഒരു ദശാബ്ദക്കാലത്തെ സേവനം: ഫ്ലിപ്കാര്‍ട്ട് സിഇഒ സ്ഥാനത്തുനിന്ന് കല്യാണ്‍ കൃഷ്ണമൂര്‍ത്തി പടിയിറങ്ങുന്നു