ലാല്‍ബാഗ് ഫ്ലവര്‍ഷോയ്ക്ക് നാളെ ബംഗളൂരുവില്‍ തുടക്കം

ബെംഗളൂരുവില് ലാല്ബാഗിന്റെ 218ാമത് പുഷ്പമേളയ്ക്കു നാളെ തുടക്കമാവും. ഓഗസ്റ്റ് 7 മുതല് 18 വരെയാണ് ഫഌവര് ഷോ. മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഗ്ലാസ് ഹൗസില് ഉദ്ഘാടനം ചെയ്യും.ഈ വര്ഷത്തെ പ്രമേയം കിത്തൂര് രാജ്യത്തെ ഉയര്ത്തിക്കാട്ടുന്ന, പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായ കിറ്റൂര് റാണി ചെന്നമ്മയെയും അവരുടെ ധീരനായ ജനറല് ക്രാന്തിവീര സാങ്കൊള്ളി രായണ്ണയെയും ആദരാഞ്ജലികള് അര്പ്പിക്കുന്നതുമായിരിക്കും .

ഈ വര്ഷത്തെ ആകര്ഷണമെന്നത്, ഗ്ലാസ് ഹൗസിനുള്ളില് കിത്തൂര് കോട്ടയുടെ 2800 ചതുരശ്ര അടി വിസ്തീര്ണമുള്ള പുഷ്പമാതൃക, ഛായാചിത്രങ്ങള്, പുഷ്പ പിരമിഡുകള്, പ്രതിമകള്, 50 ലക്ഷത്തിലധികം പൂക്കള് ഉപയോഗിച്ചുള്ള വിദേശ പുഷ്പ പ്രദര്ശനങ്ങളുമാണ് ഈ വര്ഷത്തെ ആകര്ഷണം. 10 പുഷ്പ പിരമിഡുകളും വിഷ്വല് പാനലുകളും ദേശീയ ചിഹ്നം ഉള്കൊള്ളുന്ന ഒരു ലംബഉദ്യാനവും കാണാം.

ഗ്ലാസ് ഹൗസിനു പുറത്ത് എല്ഇഡി സ്ക്രീനുകളും ഹൃദയാകൃതിയിലുള്ള കമാനങ്ങളും ഫ്രെയിം ചെയ്ത പോര്ട്രെയ്റ്റുകളും ലംബ ഉദ്യാനങ്ങളും പുഷ്പ ഫ്ളോ ബെഡുകളും മനോഹരമായ ആകര്ഷണമാണ്. ക്ലാസിക് റോസാപ്പുക്കളും ക്രിസന്തമങ്ങള് മുതല് ഊട്ടിയിലെ വിദേശ ഡാലിയകള്, ഓര്ക്കിഡുകള്, ബ്രോമെലിയാഡുകള്, കന്ന ലില്ലി എന്നിങ്ങനെയുള്ള 100 ഇനം പുഷ്പങ്ങളും നിങ്ങള്ക്കു കാണാം.വിദ്യാര്ഥികള്ക്കായി ഉപന്യാസ മത്സരങ്ങളും പുഷ്പകലാ പ്രദര്ശനങ്ങളും സസ്യമേളകളും ഇതില് ഉള്പ്പെടുന്നു. സന്ദര്ശകര്ക്കായി മിസ്റ്റ് കൂളിങ് സംവിധാനവും സ്ഥാപിച്ചിട്ടുണ്ട്.

136 സിസിടിവി കാമറകള്, ഡോര് ഫ്രെയിം ഡിറ്റക്ടറുകള്, 12 പുതിയ വാട്ടര് ബൂത്തുകള്, പ്രഥമശുശ്രൂഷ മൃഗ സുരക്ഷാ വ്യവസ്ഥകള് എന്നിവയും സുരക്ഷാ ശുചിത്വ നടപടികളും ഉള്പ്പെടുന്നു. പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കുകയും ഫോട്ടാഗ്രഫി അനുവദിക്കുകയും ചെയ്യും. പ്രത്യേക പാര്ക്കിങ് ക്ലോക്ക്റൂമുകള് ഷട്ടില് സര്വീസുകള് എന്നിവയും ക്രമീകരിക്കുന്നതാണ്.

പ്രവേശനഫീസ് : മുതിര്ന്നവര്ക്ക് -100 രൂപയും ആഴ്ചദിവസങ്ങളില് ഇത് 80 രൂപയുമായിരിക്കും.12 വയസിനു മുകളിലുള്ള വിദ്യാര്ഥികള്ക്ക് 30 രൂപയും യൂണിഫോം ധരിച്ചുവരുന്ന വിദ്യാര്ഥികള്ക്ക് പ്രവര്ത്തിദിവസമാണെങ്കില് സൗജന്യവുമായിരിക്കും.

Related posts

ലിവ് ഇന്‍ പങ്കാളിയുടെ 18 വയസ്സുകാരനായ മകനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊച്ചി മെട്രോ നേടുമോ ഈ കോടികള്‍; വരുമാനത്തില്‍ ഞെട്ടിച്ച്‌ ബെംഗളൂരു മെട്രോ, യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്, സ്വന്തമാക്കിയത് 3.68 കോടി യാത്രക്കാരെ

ബംഗളൂരുവില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ യുവാവ് മരിച്ചു