കർണാടക:മൂക്കറ്റം മദ്യപിച്ച്‌ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ചു; യുവാവ് അറസ്റ്റില്‍


മംഗളൂരു: മൂക്കറ്റം മദ്യം അകത്താക്കി നടത്തിയ പുതുവത്സരാഘോഷത്തിനിടെ സുഹൃത്തിന്റെ മൂക്ക് കടിച്ചു മുറിച്ച യുവാവ് അറസ്റ്റില്‍. ചിക്കമഗളൂരു ജില്ലയിലെ മുഡിഗെരെ സ്വദേശി കെ. രാകേഷിനെയാണ് (21) വെനൂര്‍ പൊലീസ് സബ് ഇൻസ്പെക്ടര്‍ ജെ. ശ്രീശൈല അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് മുഡിഗെരെ സ്വദേശിയും പില്യ ഉല്‍പെയില്‍ താമസക്കാരനുമായ വി. ദീക്ഷിത്തിന്റെ(28) മൂക്കാണ് കടിച്ചുമുറിച്ചത്. ഇയാള്‍ മംഗളൂരു ഗവ. വെന്റ്ലോക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടിയില്‍ നടന്ന ആഘോഷം പുതുവര്‍ഷ പിറവിയോടെ നിയന്ത്രണം വിടുകയായിരുന്നു. ഈ സമയം 2023 ആണോ 2024 ആണോ എന്ന തര്‍ക്കം അര്‍ധരാത്രിക്ക് ശേഷം കൊഴുത്തു. തര്‍ക്കത്തിനൊടുവില്‍ ദീക്ഷിത് രാജേഷിന് നേരെ പാഞ്ഞടുത്ത് മൂക്ക് കടിച്ചു മുറിക്കുകയായിരുന്നു

Related posts

ജോലിക്കിടെ മദ്യപാനം ;എക്സൈസ് പ്രിവന്‍റീവ് ഓഫിസര്‍ക്ക് സസ്പെൻഷൻ

ജൂതപ്പള്ളി തീവെപ്പ് കേസ് എൻഐഎ ഏറ്റെടുത്തു; പ്രതിക്കെതിരെ യുഎപിഎ ചുമത്തി

കർണാടക കോൺഗ്രസിൽ രാഷ്ട്രീയ ചേരിതിരിവ്; ശക്തമായ തിരിച്ചുവരവിനൊരുങ്ങി സിദ്ധരാമയ്യ