‘കേരളത്തില്‍ മികച്ച വിജയമുണ്ടാകും, തമിഴ്നാട്ടിലും മുന്നേറ്റമുണ്ടാക്കും’; കര്‍ണാടകയിലെ അധികാരകൈമാറ്റം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഖര്‍ഗെ

ബെംഗളൂരു: കർണാടകയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയം നിലവില്‍ ചർച്ചകളില്‍ ഇല്ലെന്ന് മല്ലികാർജുൻ ഖർഗെ.കർണാടകയില്‍ നിലവില്‍ ഒരു മുഖ്യമന്ത്രിയുണ്ട്. ചർച്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ അപ്പോള്‍ നോക്കാമെന്നും ഖർഗെ പറഞ്ഞു. അത്തരം വിഷയമുയർന്നാല്‍ രാഹുലും സോണിയയും താനും ചേർന്ന് തീരുമാനമെടുക്കും. അന്തിമ തീരുമാനമെടുക്കുക സോണിയ ഗാന്ധി എന്നും ഖർഗെ വ്യക്തമാക്കി. കേരളത്തില്‍ മികച്ച വിജയം നേടുമെന്നും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേട്ടമുണ്ടാക്കുമെന്നും ഖർഗെ പറഞ്ഞു. തമിഴ്നാട്ടിലും കേരളത്തിലും മുന്നേറ്റം ഉണ്ടാക്കുമെന്നും ഖർഗെ കൂട്ടിച്ചേർത്തു.

Related posts

അളേക്കല ഉറൂസ് സ്വാഗത സമിതി രൂപീകരണ യോഗം 06/11/2026

പ്രധാനമന്ത്രി കര്‍ണാടകയിലേക്ക്; ലക്ഷ്യം 15,000 കോടിയുടെ പദ്ധതികള്‍, പട്ടികയില്‍ ബെംഗളൂരു മെട്രോയും

ദൂരം സമാനം, പക്ഷെ ബെംഗളൂരു-മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റിന് 200 രൂപ അധികം; കാരണമിത്