മലയാളി യുവാവിനെ മരിച്ച ജെ പി നഗറിലെ താമസ സ്ഥലത്തു നിലയിൽ കണ്ടെത്തി

ബെംഗളുരു: മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി പി ഹൗസിൽ ആലിക്കോയ യുടെയും റൈഹാനത്തിന്റെയും മകൻ അലി റാഷിദ് ആണ് മരിച്ചത്. ജെ പി നഗറിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബി.ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ കൺസൽട്ടന്റ് ജോലിയിൽ ആയിരുന്നു.

അലി റാഷിദ് ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി പുട്ടനഹളളി പോലീസിൽ വിവരം അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കിംസ് ആശുപത്രിയിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തി. മാത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം.

Related posts

നിപ മരുന്ന് വിവാദത്തില്‍ പ്രതികരിച്ച്‌ ചികിത്സിച്ച ഡോക്ടര്‍; ‘നിപ മരണങ്ങള്‍ക്ക് റെംഡെസിവര്‍ മരുന്ന് ഉപയോഗവുമായി ബന്ധമില്ല’

ബംഗളൂരു-മുംബൈ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ നവംബര്‍ 1 മുതല്‍: റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു ബിദാദി ടൗണ്‍ഷിപ്പ്; സേവ് ബിദാദി ക്യാമ്പയിനുമായി കര്‍ഷകര്‍ രംഗത്ത്, പോരാട്ടം ശക്തമാക്കും