ശിവാജി നഗറിൽ വാക്ക് തര്‍ക്കത്തിനിടെ അടിയേറ്റ മലയാളി മരിച്ചു

ബെംഗളൂരു ശിവാജി നഗറില്‍ വര്‍ഷങ്ങളായി ചായ വിറ്റ് ഉപജീവനം നടത്തുന്ന ഒറ്റപാലം ഇരിമ്പലശ്ശേരി നെല്ലായ സ്വദേശി താഴതത്തില്‍ ഹംസ (62 )ആണ് ശിവാജി നഗര്‍ ബോറിംങ്ങ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടത്.

ഉച്ചക്കുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ അടിയേറ്റ് ബോധം നഷ്ടപെട്ട ഹംസക്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വൈകുന്നേരം മരണപ്പെടുകയായിരുന്നു. പോസ്റ്റമോട്ടത്തിന്ന് ശേഷം മാത്രമെ മരണകാരണം വെക്തമാകുകയുളളൂ
എ.ഐ.കെ.എം.സി.സി നേതാക്കളായ എം.കെ നൗഷാദ് റഹീം ചാവശ്ശേരി ശിവാജി നഗര്‍ ഏരിയാ പ്രവര്‍ത്തന്‍ ജംഷി തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി.
പരേതന്‍റെ നാട്ടിലുളള ബന്ധുക്കളെ വിവരം അറിയിച്ചിറ്റുണ്ട് നാളെ രാവിലെ അവര്‍ ബെംഗളൂരുവിലെത്തും പോസ്റ്റമോട്ടം നടത്തിയ ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.പ്രതികളെ കണ്ടെത്താന്‍ പോലീസ് സംഭവ സ്ഥലത്തുളള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരുന്നുണ്ട്‌.

Related posts

സിൽക്ക് ബോർഡ് ജങ്ഷന് പുതിയ മുഖം നൽകാൻ ഒരുങ്ങി കർണാടക സർക്കാർ.

നഗരത്തിൽ ഇനി ഇന്ധന ടാങ്കർ ‘ബ്ലോക്ക്’ ഇല്ല; വണ്ടികൾ നൈസ് റോഡ വഴിയും STRR വഴിയും തിരിച്ചുവിടും!

മുൻ കാമുകിയുടെ പുതിയ ബന്ധം പകയായി; അഭിരാമിനെ കൊലപ്പെടുത്തിയത് ആസൂത്രിത നീക്കത്തിലൂടെ, പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മറയാക്കി