പി.എസ്.സി പരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി അറിയിച്ചു

തിരുവനന്തപുരം: പത്താം ക്ലാസ് വരെ യോഗ്യതയുളള തസ്തികകളുടെ മുഖ്യപരീക്ഷ തീയതികളില്‍ മാറ്റം വരുത്തിയതായി പി.എസ്.സി അറിയിച്ചു. സെപ്തംബര്‍ 7ല്‍ പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ തസ്തികകളിലെ മുഖ്യപരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ആറ് പരീക്ഷകളുടെ തീയതികളിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. പുതുക്കിയ തീയതിയും പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അസിസ്റ്റന്റ് സെയില്‍സ് മാന്‍ (സപ്ലൈ കോ), ഫീല്‍ഡ് വര്‍ക്കര്‍ (ഹെല്‍ത്ത് സര്‍വ്വീസ്), ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ (വുമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റ്) വി ഇ ഒ (എസ് ആര്‍ ഫോര്‍ എസ് സി / എസ് ടി) റൂറല്‍ ഡെവലപ്‌മെന്റ്, ബൈന്‍ഡര്‍ (ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, കെപിഎസ്‌സി, ക്ലര്‍ക്ക് ടൈപ്പിസ്റ്റ് (വി) ആന്റ് വേരിയസ് അതര്‍ ടൈപ്പിസ്റ്റ് പോസ്റ്റ്‌സ് എന്നീ വിഭാഗങ്ങളിലേക്കുള്ള പരീക്ഷകളുടെ തീയതിയിലാണ് മാറ്റം വരുത്തിയിട്ടുളളത്. ഡിസംബര്‍ മാസത്തിലാണ് ഈ പരീക്ഷകളെല്ലാം നടത്താന്‍ പി.എസ്.സി തീരുമാനിച്ചിരിക്കുന്നത്. അസിസ്റ്റന്റ് സെയില്‍സ് മാന്‍ പരീക്ഷ ഡിസംബര്‍ 12 ന് ആരംഭിക്കും.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം