പരിശോധന കർശനമാക്കി മോട്ടോർ വാഹനവകുപ്പ്; നിരത്തുകളിൽ ഇനി വേണ്ട കൊലവിളി ഓട്ടം

കോട്ടയം: പ്രായപൂർത്തിയാകാത്തവരുടെ അമിതവേഗവും യുവാക്കളുടെ ലഹരിയിലായുള്ള ഡ്രൈവിങ്ങും റോഡുകളെ അപകടഭൂമിയാക്കുന്നതോടെ പരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഉണ്ടായ തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമലംഘകർക്കെതിരെ നടപടി കടുപ്പിക്കുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ചും കുട്ടികൾ ഒത്തുചേരുന്ന പ്രധാന കേന്ദ്രങ്ങളിലും എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡുകൾ പരിശോധന നടത്തും. ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരമാണ് നടപടി.

തെങ്ങണയിൽ നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞ 18കാരന്റെ കാർ നാട്ടുകാർ ജീവൻ പണയപ്പെടുത്തി തടഞ്ഞ സംഭവം റോഡുകളിലെ അപകടസാധ്യത വ്യക്തമാക്കുന്നതാണ്. ടയർ പൊട്ടി തീപ്പൊരി പറന്നിട്ടും ഇന്നോവയുമായി അമിതവേഗത്തിൽ പാഞ്ഞത് 18കാരനായിരുന്നു. നെടുമ്പാശേരിയിൽ മദ്യപിച്ചെത്തിയ കാറിടിച്ച് മൂന്ന് പേർ മരിച്ചതും ചേരാനല്ലൂരിൽ ലൈസൻസില്ലാത്ത കുട്ടി ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരൻ മരിച്ചതും സമീപകാലത്തെ ദുരന്തങ്ങളാണ്.പാമ്പാടിയിൽ കുട്ടികളെ കാറിന്റെ ബോണറ്റിലിരുത്തി യാത്ര ചെയ്തതും ഈരാറ്റുപേട്ടയിൽ വിവാഹാഘോഷത്തിന്റെ ഭാഗമായി അപകടകരമായ രീതിയിൽ വാഹനമോടിച്ചതും അടുത്തിടെയാണ് റിപ്പോർട്ട് ചെയ്തത്.പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ കടുത്ത നടപടിപ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ചാൽ രക്ഷിതാവിനോ വാഹന ഉടമയ്ക്കോ എതിരെയാണ് കർശന നടപടി സ്വീകരിക്കുക.ലൈസൻസില്ലാതെ വാഹനമോടിച്ചാൽ 10,000 രൂപ അധിക പിഴ.

വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദാക്കും.കുട്ടിക്കെതിരെ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം നടപടി സ്വീകരിക്കും.രക്ഷിതാവിനോ വാഹന ഉടമയ്ക്കോ എതിരെയും നിയമനടപടിയുണ്ടാകും.റീൽസിനായി റോഡിൽ അപകടകരമായ അഭ്യാസങ്ങൾസോഷ്യൽ മീഡിയ റീൽസുകൾക്കായി യുവാക്കൾ നടത്തുന്ന വാഹന അഭ്യാസങ്ങളും അപകടഭീഷണി ഉയർത്തുകയാണ്. മത്സരയോട്ടം, സ്റ്റണ്ടിങ്, ഡ്രിഫ്റ്റിങ് തുടങ്ങിയവ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് ചിലർക്ക് ഹരമായി മാറിയിട്ടുണ്ട്. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്.ആധുനിക നിലവാരത്തിൽ ടാറിങ് നടത്തിയ റോഡുകളാണ് ഇത്തരം അഭ്യാസങ്ങൾക്കായി യുവാക്കൾ തിരഞ്ഞെടുക്കുന്നത്.

ജിപിഎസ്, ബ്ലൂടൂത്ത്, ക്യാമറ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കുന്നു. ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിക്കാനാണ് പലരും ഇത്തരം മരണപ്പാച്ചിലുകൾ നടത്തുന്നത്. പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ റേസിങ്, ഡ്രിഫ്റ്റിങ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. പഴയ മോഡൽ കാറുകളും ബൈക്കുകളും മോഡിഫൈ ചെയ്തും സൈലൻസറുകൾ മാറ്റിയുമാണ് പലപ്പോഴും ചിത്രീകരണം.വരുംദിവസങ്ങളിൽ പരിശോധന ശക്തമാക്കുംവരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും പിടിയിലാകുന്ന കേസുകൾ തുടർനടപടികൾക്കായി കോടതിക്ക് കൈമാറുമെന്നും മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. നിലവിൽ ഇത്തരം കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Related posts

ഫൈവില്‍ ആരൊക്കെ എത്തും, വെളിപ്പെടുത്തി വേദാംഗി

വീട്ടില്‍ അതിക്രമിച്ച്‌ കയറി മധ്യവയസ്‌കന്‍റെ മൂക്കും വാരിയെല്ലും അടിച്ചുതകര്‍ത്തു, യുവാവിനെ റിമാന്‍റ് ചെയ്ത് കോടതി

ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷം മാതാ അമൃതാനന്ദമയി ബെംഗളൂരുവിൽ; ബ്രഹ്മസ്ഥാന മഹോത്സവത്തിന് നാളെ തുടക്കം