ബെംഗളൂരുവിൽ കേരളക്കാരനെ ക്രൂരമായി കൊലപ്പെടുത്തി

ബെംഗളൂരു: കേരളക്കാരനായ യുവാവിനെ ക്രൂരമായി കൊലപ്പെടുത്തി. കൊച്ചി സ്വദേശിയായ കൃഷ്ണമൂര്‍ത്തി (30) ആണ് മരിച്ചത്. കാവല്‍ ഭൈരസന്ദ്രയിലെ അംബേദ്കര്‍ കോളജിന് മുന്നിലാണ് സംഭവം. പിന്നില്‍ മൂന്നോളം പേര്‍ ഉള്ളതായി സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. കൃഷ്ണമൂര്‍ത്തിയുടെ ഭാര്യയാണ് ക്വടേഷന്‍ കൊടുത്തതെന്ന സംശയവും ഉയരുന്നുണ്ട്.

കൃഷ്ണമൂര്‍ത്തി അടുത്തിടെ ആദ്യ ഭാര്യയെ ഉപേക്ഷിച്ച്‌ രണ്ടാം വിവാഹം കഴിച്ചിരുന്നു. രണ്ടാമത്തെ ഭാര്യയുമായും കൃഷ്ണമൂര്‍ത്തിക്ക് തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. തര്‍ക്കം പൊലീസ് സ്റ്റേഷനിലേക്കും നീങ്ങിയിരുന്നു. രണ്ട് മൂന്ന് തവണ ഇവര്‍ക്ക് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാതെ വന്നപ്പോള്‍ ഭാര്യയുടെ അറിവോടെയാണോ കൊല നടന്നതെന്ന് സംശയമുണ്ട്. ആവഴിയിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് ഡിസിപി ഡോ. ദക്ഷിണാമി പറഞ്ഞു.

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

15 രൂപയുടെ ടിക്കറ്റിന് 500 രൂപ നൽകി; ബാക്കി 485 രൂപ നൽകിയില്ല, 14 മാസത്തെ നിയമപോരാട്ടത്തിനൊടുവിൽ കർണാടക ആർടിസിക്ക് തിരിച്ചടി നൽകി യാത്രക്കാരൻ

പട്ടാപ്പകല്‍ കത്തിക്കാട്ടി മാല കവരാൻ ശ്രമം; യുവതിയെ ആക്രമിച്ച ഡെലിവറി ജീവനക്കാരനെ പിടികൂടി നാട്ടുകാര്‍