കേരളം: ലോക്ക്ഡൗണില്‍ കൂടുതൽ ഇളവുകൾ ; പുതിയ ഇളവുകൾ എന്തൊക്ക എന്നു നോക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ലോക്ക്ഡൗണില്‍ ഇന്ന് കൂടുതല്‍ ഇളവുകള്‍. ചെരുപ്പ്, തുണി, ആഭരണങ്ങള്‍, കണ്ണട, പുസ്തകം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട്‌ ഏഴ് വരെ തുറക്കാം. വാഹന ഷോറൂമുകളില്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ അറ്റകുറ്റപ്പണികള്‍ ചെയ്യാനും അനുമതിയുണ്ട്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് കടകള്‍ക്കും തുറക്കാന്‍ അനുമതിയുണ്ട്. നിര്‍മ്മാണമേഖലയുമായി ബന്ധപ്പെട്ടവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ച്‌ യാത്ര ചെയ്യാം. നിലവിലുള്ള ഇളവുകള്‍ക്ക് പുറമെയാണ് ഇന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിരിക്കുന്നത്. നാളെയും മറ്റന്നാളും ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ കര്‍ശ്ശന നിയന്ത്രണങ്ങള്‍ ആയിരിക്കും.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍