കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ നടത്താന്‍ കെ എസ് ആര്‍ ടി സി തയാറെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: ( 07.07.2021) കേരളത്തിലും കര്‍ണാടകത്തിലും കോവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്‍കിയ സാഹചര്യത്തില്‍ കേരള – കര്‍ണാടക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ ജൂലൈ 12 മുതല്‍ ആരംഭിക്കാന്‍ കെ എസ് ആര്‍ ടി സി തയാറാണെന്ന് കര്‍ണാടക സര്‍കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു.

കര്‍ണാടക സര്‍കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്ന് പറഞ്ഞ മന്ത്രി അതിനുശേഷം മാത്രമേ ഈ സര്‍വീസുകളിലേക്കുള്ള ടികെറ്റ് ബുകിംഗ് നടത്താനാകുകയുള്ളൂവെന്നും വ്യക്തമാക്കി. യാത്രക്കാരുടെ ആവശ്യം അനുസരിച്ച്‌ പരിമിതമായ സര്‍വീസുകളാണ് കോഴിക്കോട് – കാസര്‍കോട് വഴി കെ എസ് ആര്‍ ടി സി നടത്തുക.ഇതേ റൂട് വഴിയുള്ള സര്‍വീസുകളായിരിക്കും കര്‍ണാടക റോഡ് കോര്‍പറേഷനും നടത്തുക. തമിഴ്‌നാട് സര്‍കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാലക്കാട് – സേലം വഴിയുള്ള സര്‍വീസുകള്‍ ഇപ്പോള്‍ ആരംഭിക്കുന്നില്ലെന്നും, കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച്‌ കൊണ്ടാകും സര്‍വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.

Related posts

ക്യാമ്പസുകളില്‍ ഇനി റാഗിങ് ഭയം വേണ്ട; പേര് വെളിപ്പെടുത്താതെ പരാതിപ്പെടാൻ ‘സിദ്ധാര്‍ത്ഥ്’ ആപ്പ്

24 മണിക്കൂര്‍ കഴിഞ്ഞു, ധൈര്യമുണ്ടെങ്കില്‍ സംവാദത്തിന് വരൂ; മോദിയെ വെല്ലുവിളിച്ച്‌ രാഹുല്‍

യന്ത്രവാള്‍ ഉപയോഗിച്ച്‌ വിദ്യാര്‍ഥിനികളെ ആക്രമിച്ച സംഭവം; പ്രതിയുടെ ഇടതുകാല്‍ മുറിച്ചുമാറ്റി