കേരളത്തിൽ ടി പി ർ വീണ്ടും കൂടി :ഇന്ന് 13550 പേർക്ക് കോവിഡ് ;നിയന്ത്രണങ്ങൾ കടുപ്പിക്കും

തിരുവനന്തപുരം > കേരളത്തില് ഇന്ന് 13,550 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1708, കൊല്ലം 1513, തൃശൂര് 1483, എറണാകുളം 1372, പാലക്കാട് 1330, തിരുവനന്തപുരം 1255, കോഴിക്കോട് 1197, ആലപ്പുഴ 772, കണ്ണൂര് 746, കോട്ടയം 579, കാസര്ഗോഡ് 570, പത്തനംതിട്ട 473, ഇടുക്കി 284, വയനാട് 268 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,225 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11 ആണ്. റുട്ടീന് സാമ്ബിള്, സെന്റിനല് സാമ്ബിള്, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്.എ.എം.പി., ആന്റിജന് പരിശോധന എന്നിവ ഉള്പ്പെടെ ഇതുവരെ 2,29,32,942 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,093 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 47 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,660 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 753 പേരുടെ സമ്ബര്ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 1668, കൊല്ലം 1505, തൃശൂര് 1479, എറണാകുളം 1346, പാലക്കാട് 834, തിരുവനന്തപുരം 1128, കോഴിക്കോട് 1179, ആലപ്പുഴ 742, കണ്ണൂര് 672, കോട്ടയം 555, കാസര്ഗോഡ് 558, പത്തനംതിട്ട 455, ഇടുക്കി 278, വയനാട് 261 എന്നിങ്ങനെയാണ് സമ്ബര്ക്കത്തിലൂടെ രോഗം ബാധിച്ചത്.

90 ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര് 30, പാലക്കാട് 12, കാസര്ഗോഡ് 9, തിരുവനന്തപുരം, കൊല്ലം 7 വീതം, പത്തനംതിട്ട 6, കോട്ടയം, കോഴിക്കോട് 4 വീതം, എറണാകുളം, വയനാട് 3 വീതം, ഇടുക്കി, തൃശൂര് 2 വീതം, ആലപ്പുഴ 1 എന്നിങ്ങനെ ആരോഗ്യ പ്രവര്ത്തകര്ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 10,283 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1341, കൊല്ലം 732, പത്തനംതിട്ട 481, ആലപ്പുഴ 705, കോട്ടയം 447, ഇടുക്കി 310, എറണാകുളം 1062, തൃശൂര് 1162, പാലക്കാട് 1005, മലപ്പുറം 923, കോഴിക്കോട് 913, വയനാട് 193, കണ്ണൂര് 594, കാസര്ഗോഡ് 415 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 99,174 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 27,97,779 പേര് ഇതുവരെ കോവിഡില് നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,88,083 പേരാണ് ഇപ്പോള് നിരീക്ഷണത്തിലുള്ളത്. ഇവരില് 3,62,902 പേര് വീട്/ഇന്സ്റ്റിറ്റിയൂഷണല് ക്വാറന്റൈനിലും 25,181 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1979 പേരെയാണ് പുതുതായി ആശുപത്രിയില് പ്രവേശിപ്പിച്ചത്.

ടി.പി.ആര്. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള് കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്. 8ന് താഴെയുള്ള 313, ടി.പി.ആര്. 8നും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.

Related posts

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

250 മീറ്റര്‍ ഉയരം, 600 കോടി ചെലവ്; ബെംഗളൂരുവില്‍ സ്കൈഡെക്ക് ഉയരും, പദ്ധതി ബെംഗളൂരു മൈസൂരു റോഡിന് സമീപം

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വീണ്ടും ട്വിസ്റ്റ്: പ്രിയങ്ക ലക്ഷ്യമിട്ടത് ഭര്‍ത്താവിനെയും മക്കളെയും ഇരകളാക്കി സ്വര്‍ണ്ണക്കടത്ത്