ബെളഗാവി : കേരളത്തിൽ നിന്നു ലഡാക്കിലേക്ക് കാൽനടയായി സഞ്ചരിക്കുന്ന ദമ്പതികൾ ബെളഗാവിയിലെത്തി. മലപ്പുറം വളാഞ്ചേരി എടയൂർ മാവണ്ടിയൂർ സ്വദേശി അബ്ബാസലിയും(35) ഭാര്യ ഷഹനയുമാണു(26) 3800 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിക്കുന്നത്. സെപ്റ്റംബർ 1ന് വളാഞ്ചേരിയിൽ നിന്നു പുറപ്പെട്ട ഇവർ മംഗളൂരു, ഉഡുപ്പി വഴിയാണു കഴിഞ്ഞ ദിവസം ബെഗാവിയിലെത്തിയത്. ഒരു ദിവസം പരമാവധി 40 കിലോമീറ്ററാണ് ഇവർ സഞ്ചരിക്കുന്നത്. രണ്ടരമാസം കൊണ്ട് ലഡാക്കിലെത്താനാണു ലക്ഷ്യമിടുന്നത്. 4 ദിവസത്തെ വിശ്രമത്തിനു ശേഷം ഇവർ യാത്ര പുനരാരംഭിക്കും. ബെളഗാ വി കേരള സമാജത്തിന്റെ നേതൃത്വത്തിലാണു സ്വീകരണം നൽകിയത്. പ്രസിഡന്റ് ക്യാപ്റ്റൻ ഗിരീഷ്, സെക്രട്ടറി ഷൈജു പ്രഭാകർ എന്നിവർ നേതൃത്വം നൽകി.
കാൽനടയായി ലഡാക്കിലേക്ക്: മലയാളി ദമ്പതികൾ ബെളഗാവിയിലെത്തി
Ju-Leh Adventure is a local trekking and travel agency based in Leh, Ladakh, India