കേരളത്തിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷം,പതിനൊന്ന്ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കളും നിറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു.മൂന്നു മാസത്തിനിടെ ആദ്യമായി ടിപിആര്‍ 17 കടന്നു.മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍, എറണാകുളം എന്നീ നാല് ജില്ലകളിലാണ് കോവിഡ് വ്യാപനം കൂടുതല്‍.

കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നതോടെ ബെഡുകളും ഐസിയുകളും അതിവേഗം നിറയുകയാണ്.പതിനൊന്ന് ജില്ലകളില്‍ 50 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു.നിലവില്‍ 1.78 ലക്ഷം പേരാണ് ചികിത്സയിലുള്ളത്.ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ളത് മലപ്പുറം ജില്ലയിലാണ്.

അവിടെ 72 ശതമാനം കിടക്കളിലും രോഗികളുണ്ട്.കാസര്‍ഗോഡ് 79 ശതമാനവും തൃശ്ശൂരില്‍ 73 ശതമാനവും കിടക്കകള്‍ നിറഞ്ഞു കഴിഞ്ഞു.കോഴിക്കോട് 6116 കിടക്കളില്‍ 3424 എണ്ണത്തിലും പാലക്കാട് 8727 ല്‍ 5848 ലും രോഗികള്‍ നിലവിലുണ്ട്.കൂടാതെ മറ്റ് ജില്ലകളായ ഇടുക്കി, കോട്ടയം, എറണാകുളം , തിരുവനന്തപുരം എന്നിവിടങ്ങളിലും 40 ശതമാനത്തില്‍ താഴെ കിടക്കകളെ ഇനി ബാക്കിയുള്ളു.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം