ഒരുമിച്ച്‌ മദ്യപിച്ചു, പിന്നാലെ തര്‍ക്കം: ഒടുവില്‍ സുഹൃത്തുക്കളെ തലക്കടിച്ച്‌ കൊലപ്പെടുത്തി യുവാവ് കീഴടങ്ങി

തിരുവനന്തപുരം: ഒരുമിച്ച്‌ മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തല്ലിക്കൊന്ന് യുവാവ് പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. പക്രു എന്നു വിളിക്കുന്ന സജീഷ്, സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മദ്യപിച്ചത്.

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കമ്ബി കൊണ്ട് തലക്കടിച്ചാണ് കൃത്യം നിര്‍വഹിച്ചത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും