2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ ജയസൂര്യ നടി അന്ന ബെന്‍

2020 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത വെള്ളം എന്ന ചിത്രത്തിലെ അഭിനയത്തിന് ജയസൂര്യ മികച്ച നടനുള്ള പുരസ്‌കാരം നേടി. കപ്പേള എന്ന സിനിമയിലൂടെ അന്ന ബെന്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

മികച്ച ചിത്രമായി ദ ?ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ തെരഞ്ഞെടുക്കപ്പെട്ടു.മികച്ച സംവിധായകന്‍ – സിദ്ധാര്‍ഥ് ശിവ. കപ്പേള എന്ന ചിത്രത്തിലൂടെ വരവറിയിച്ച സംവിധായകന്‍ മുസ്തഫ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം നേടി.മികച്ച സ്വഭാവ നടനായി സുധീഷ് തെരഞ്ഞെടുക്കപ്പെട്ടു.അയ്യപ്പനും കോശിയുമാണ് മികച്ച ജനപ്രിയ ചിത്രം.

സുഹാസിനി മണിരത്‌നമാണ് ജൂറി അധ്യക്ഷ.30 ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി അന്തിമ പട്ടികയിലുണ്ടായിരുന്നത്.

Related posts

‘സായി പല്ലവിയെപ്പോലെ മറ്റൊരു സീതയെ കണ്ടെത്താനാകില്ല’; സൈബർ വിമർശനങ്ങൾക്കിടെ നടിയെ പിന്തുണച്ച് നടൻ ധനുഷ്

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

വിജയ് സേതുപതി ചിത്രം ‘ട്രെയിൻ’ ഡിസംബര്‍ 4 ന്; കേരളത്തിലെ വിതരണാവകാശം ഐഎംപി ഫിലിംസിന്