കാസര്‍കോട്ട് സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു; ഒരു കുട്ടി ഉള്‍പ്പടെ 21 പേര്‍ക്ക് പരിക്ക്

കാസര്‍കോട്: ചെറുവത്തൂര്‍ – മട്ടലായിയില്‍ ദേശീയപാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്.ദേശീയ പാതയില്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിന് സമീപമാണ് അപകടം ഉണ്ടായത്.കണ്ണൂര്‍- കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related posts

വന്ദേഭാരത് വരുമ്പോള്‍ പണികിട്ടുന്നത് ഈ ട്രെയിനുകള്‍ക്ക്.. 2 മണിക്കൂറോളം വൈകും…ടിക്കറ്റ് നിരക്ക് കുറയുമോ?

ദാമ്പത്യ വഴക്കും കുടുംബ ഇടപെടലും; ബെംഗളൂരുവിൽ ഭാര്യയെയും ആറ് ബന്ധുക്കളെയും കാബ് ഡ്രൈവർ കൊലപ്പെടുത്തി, മൃതദേഹങ്ങൾ പലയിടത്തായി ഉപേക്ഷിച്ചു

ഡീസല്‍ വിലവര്‍ധനവ് കാണിച്ച്‌ ഇലക്‌ട്രിക് ബസുകള്‍ക്കും ചാര്‍ജ് വര്‍ധിപ്പിച്ചു: കര്‍ണാടക സര്‍ക്കാരിൻ്റെ തീരുമാനത്തിനെതിരെ യാത്രക്കാര്‍