കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1217 പേർക്കാണ്.

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1217 പേർക്കാണ്. 1198 പേർ രോഗമുക്തി നേടി. 25 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2949445 ആണ്.

രോഗമുക്തി നേടിയവരുടെ എണ്ണം 2893715 വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 18386. സംസ്ഥാനത്തെ ആകെ കോവിഡ് മരണം 37318. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 0.94 ശതമാനമാണ്.128657പരിശോധനകളാണ് ഇന്ന് നടത്തിയത്.

ബെംഗളൂരു അർബനിൽ ഇന്ന് 287 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 185 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. ജില്ലയിൽ ഇന്ന് 7 കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു.

ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15993 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1237837 ആണ്. ചികിത്സയിലുള്ളവർ 7438.

Related posts

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം