കർണാടക എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

ബെംഗളൂരു: കർണാടക എസ്.എസ്.എൽ.സിപരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.99% വിജയം നേടി.128931 വിദ്യാർത്ഥികൾ ഫുൾ A+ നേടി. കർണാടകയ്ക്ക് ഉയർന്ന വിജയശതമാണ് ഇത്തവണ ലഭിച്ചത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ആൺകുട്ടികൾ പെൺകുട്ടികളേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. പരീക്ഷ എഴുതിയവരിൽ ഒരു വിദ്യാർഥി മാത്രമാണ് തോറ്റത്.വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷാണ് ഔപചാരിക ഫലപ്രഖ്യാപനം നടത്തിയത്.

sslc.karnataka.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാക്കും. കോവിഡ് പശ്ചാത്തലത്തിൽ രണ്ടു ദിവസങ്ങളിലായി ഒ എം ആർ രീതിയിൽ 8.53 ലക്ഷം വിദ്യാർഥികൾ പരീക്ഷയെഴുതി.

Related posts

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; ബല്ലാരി റോഡ് 18 മാസം പൂര്‍ണമായി അടച്ചിടില്ല, നിയന്ത്രണം മാത്രം