കർണാടക: സർക്കാർ റസിഡൻഷ്യൽ സ്കൂളുകളുടെ പേര് മഹർഷി വാല്മീകി എന്നാക്കും

കർണാടകയിലെ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളെ മഹർഷി വാൽമീകി റസിഡൻഷ്യൽ സ്‌കൂളുകൾ എന്ന് പുനർനാമകരണം ചെയ്യുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാഴാഴ്ച പ്രഖ്യാപിച്ചു.

കർണാടകയിലെ എല്ലാ സർക്കാർ റസിഡൻഷ്യൽ സ്‌കൂളുകളുടെയും പേര് മഹർഷി വാൽമീകി റസിഡൻഷ്യൽ സ്‌കൂളുകൾ എന്നാക്കി മാറ്റും. റായ്ച്ചൂർ സർവ്വകലാശാലയെ മഹർഷി വാൽമീകി സർവ്വകലാശാല എന്ന് പുനർനാമകരണം ചെയ്യുമെന്ന് സിദ്ധരാമയ്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. രാമായണ രചയിതാവ് മഹർഷി വാൽമീകിയെ ആദരിക്കുന്നതിനായി ആഘോഷിക്കുന്ന വാൽമീകി ജയന്തി ദിനത്തിലായിരുന്നു പ്രഖ്യാപനം.

കഴിഞ്ഞ ദിവസം, കർണാടക മുഖ്യമന്ത്രി എക്‌സിൻ്റെ തുടർച്ചയായ പോസ്റ്റുകളിൽ വാൽമീകിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Related posts

അഭിരാമിന്റെ കൊലപാതകം: ഉമറിന്റെ സുഹൃത്ത് ഐശ്വര്യ അറസ്റ്റില്‍, കൊലപാതക സമയത്ത് ഉമര്‍ വീട്ടിലെന്ന് വരുത്താൻ ശ്രമിച്ചു

250 മീറ്റര്‍ ഉയരം, 600 കോടി ചെലവ്; ബെംഗളൂരുവില്‍ സ്കൈഡെക്ക് ഉയരും, പദ്ധതി ബെംഗളൂരു മൈസൂരു റോഡിന് സമീപം

കരിപ്പൂര്‍ സ്വര്‍ണം പൊട്ടിക്കലില്‍ വീണ്ടും ട്വിസ്റ്റ്: പ്രിയങ്ക ലക്ഷ്യമിട്ടത് ഭര്‍ത്താവിനെയും മക്കളെയും ഇരകളാക്കി സ്വര്‍ണ്ണക്കടത്ത്