കര്‍ണാടക കേന്ദ്രീകരിച്ച് മാഫിയ പ്രവർത്തനങ്ങൾ നടത്തുന്ന മലയാളിയെ നാട്ടിലെത്തി പിടികൂടി കർണാടക പോലീസ്

കര്‍ണാടക കേന്ദ്രീകരിച്ച്‌ കഞ്ചാവ്, മയക്കുമരുന്ന് ഇടപാടുകളും കവര്‍ച്ചകളും നടത്തിയിരുന്ന പാലക്കാട്​ തത്തമംഗലം സ്വദേശിയെ കര്‍ണാടക പൊലീസ്​ കേരളത്തിലെത്തി പിടികൂടി. തത്തമംഗലം സൗത്ത് സ്ട്രീറ്റ് സ്വദേശി മുഹമ്മദ് ഫിറോസ് ഖാനെയാണ്​ (36) കര്‍ണാടക ചാംരാജ്നഗര്‍ ഈസ്​റ്റ്​ പൊലീസ് പിടികൂടിയത്.

കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ മാഫിയ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കേരളത്തിലെത്തി ഒളിവില്‍ താമസിക്കുകയുമായിരുന്നു ഇയാളുടെ രീതി.

ഒളിവിലായിരുന്ന ഫിറോസിനെതിരെ ചാംരാജ്നഗര്‍ പൊലീസ് ജില്ല പൊലീസ് സൂപ്രണ്ടിന് ലുക്‌ഔട്ട് നോട്ടീസ്‌ അപേക്ഷ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ്​ ചിറ്റൂരിലെത്തി പ്രതിയെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ വാറണ്ട് സമര്‍പ്പിച്ച്‌ കര്‍ണാടക പൊലീസ് കസ്​റ്റഡിയിലെടുക്കുകയായിരുന്നു.

Related posts

വിജയ് ശരിക്കും പെട്ടു; എംഎല്‍എമാരുടെ ‘വില്ലന്‍’ റോള്‍ തലവേദന, എല്ലാവരെയും ‘ശരി’യാക്കാന്‍ യോഗം

സ്വകാര്യദൃശ്യം പ്രചരിപ്പിച്ചത് അവരാണെന്ന് കരുതി, ബീഡി വാങ്ങി കൂട്ടിക്കൊണ്ടുപോയത് കൊല്ലാൻ; 17-കാരൻ അഭിരാമിനൊപ്പം സുഹൃത്തിനെയും വകവരുത്താൻ ലക്ഷ്യമിട്ടു

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം