കർണാടകയിൽ വിദ്യാഭ്യാസ പ്രവത്തനങ്ങൾക്ക് മുൻഗണന നൽകും : കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ(KMCC)

ബാംഗ്ലൂർ : കർണാടകയിലെ ന്യൂനപക്ഷ വിഭാഗങ്ങളെ മത സാമൂഹിക സാംസ്‌കാരിക മേഖലയിൽ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തിൽ അധിഷ്ഠിതമായി പ്രവർത്തിക്കുവാൻ കർണാടക മൈനോറിറ്റി കൾച്ചറൽ സെന്ററിന്റെ പ്രഥമ വർക്കിങ് കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു . വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്പ്രവർത്തിക്കുക വഴി കർണാടകയിലെ ന്യൂന പക്ഷ സമൂഹത്തിന്റെ സമൂലമായ ഉന്നമനത്തിന്,വേണ്ടിവ്യവസ്ഥാപിതമായ പദ്ധതികളുമായി മുന്നോട്ട് പോവാൻ യോഗം ആവശ്യപ്പെട്ടു .

അടിസ്ഥാന വിദ്യാഭ്യാസ തലം മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരെസാദ്ധ്യമാവുന്ന വിധത്തിലെല്ലാം സർക്കാരുകളുമായും സന്നദ്ധ സംഘടനകളുമായും സഹകരിച്ചു കൊണ്ട് പ്രവർത്തിക്കാനും യോഗത്തിൽ ധാരണയായി . അബ്ദു സമദ് മൗലവി മാണിയൂരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇരുപതോളം വർക്കിങ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്ത യോഗം സി കെ നൗഷാദ് സാഹിബ് ഉത്ഘാടനം ചെയ്തു.

പ്രമുഖ സ്കിൽ ടെവേലോപ്മെന്റ് ട്രൈനെർ ഷംസാദ്സലീം മാസ്റ്റർ ഈ വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. ശംസുദ്ധീൻ അനുഗ്രഹ , അയാസ് നീലസാന്ദ്ര , താഹിർ മിസ്ബാഹി , ജുനൈദ് കെ തുടങ്ങിയവർ സംസാരിച്ചു. പ്രസ്തുത പരിപാടിയിൽ ഈസ നീലസാന്ദ്ര സ്വാഗതവും നാദിർഷ ജയനഗർ നന്ദിയും പറഞ്ഞു.KARNATAKA MINORITY CULTURAL CENTER (KMCC)

Related posts

വില കൂടിയ കാര്‍ ലഭിച്ചില്ല മണ്ഡപത്തില്‍ വധുവിനെ ഉപേക്ഷിച്ച്‌ പൊലീസ് ഉദ്യോഗസ്ഥൻ

പശ്ചിമ ബംഗാളില്‍ വനിത എംഎല്‍എ കീടനാശിനി ഉള്ളില്‍ച്ചെന്ന് ഗുരുതരാവസ്ഥയില്‍; ഭക്ഷ്യവിഷബാധയെന്ന് ബിജെപി

തമിഴ്‌നാട്ടില്‍ നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ച്‌ അപകടം; എട്ട് പേര്‍ക്ക് ദാരുണാന്ത്യം