ഹമാരേ ബാരാഹിന് പ്രദര്‍ശനാനുമതി നിഷേധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു : അന്നൂ കപൂർ ചിത്രം ഹമാരേ ബാരാഹിന് പ്രദർശനാനുമതി നിഷേധിച്ച്‌ കർണാടക സർക്കാർ. സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കോ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയോ സിനിമ പ്രദർശിപ്പിക്കാനോ സംപ്രേക്ഷണം ചെയ്യാനോ പാടില്ലെന്ന് സർക്കാർ ഉത്തരവില്‍ പറയുന്നു.

വർഗീയ സംഘർഷം സൃഷ്ടിക്കുമെന്ന് ആരോപിച്ചാണ് സർക്കാരിന്റെ വിലക്ക്. രാജ്യത്തുടനീളം ജൂണ്‍ 7 ന് ചിത്രത്തിന്റെ റിലീസ്.അന്നു കപൂർ, അശ്വിനി കല്‍ശേക്കർ, മനോജ് ജോഷി, രാഹുല്‍ ബഗ്ഗ, പാരിതോഷ് ത്രിപാഠി, തുടങ്ങി നിരവധി പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Related posts

തിരുവനന്തപുരത്ത് കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ച ശേഷം വാഹനവുമായി കടന്ന നാലംഗ സംഘം പിടിയില്‍

ഇന്‍ഡിഗോ വിമാനത്തില്‍ തീപ്പൊരി; പൈലറ്റിന്റെ സമയോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

എയര്‍ ഇന്ത്യയുടെ മൂന്നാമത്തെ ആഗോള വ്യോമയാന ഹബ്ബായി ബെംഗളൂരു മാറുന്നു