കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 22758 പേർക്ക്, 588 കോവിഡ് മരണങ്ങൾ

ബെംഗളൂരു: കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 22758 പേർക്കാണ്. 38224 പേർ രോഗമുക്തി നേടി. 588 കോവിഡ് മരണങ്ങൾ ഇന്ന് രേഖപ്പെടുത്തി.

സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2472973 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2022172. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 424381.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 26399. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 21.13 ശതമാനം. ഇന്ന് നടത്തിയ പരിശോധനകൾ 107675.

ബെംഗളൂരു അർബയിൽ ഇന്ന് 6243 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 13210 പേർ ഇന്ന് ജില്ലയിൽ രോഗമുക്തി നേടി. 350 പേർ ഇന്ന് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11863 ആയി. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1131496 ആണ്. ചികിത്സയിലുള്ളവർ 219551.

Related posts

എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും കന്നഡയ്ക്കൊപ്പം ഇംഗ്ലീഷ് മീഡിയം പഠനവും ലഭ്യമാക്കാൻ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു കൂട്ടക്കൊലപാതകം പ്രതിയെ സഹായിച്ചത് 17കാരിയായ മകള്‍

എഞ്ചിനുകള്‍ കേടാകുന്നു, മൈലേജ് കുറയുന്നു’: പെട്രോളില്‍ പരിധിയിലധികം എഥനോള്‍ കലര്‍ത്തുന്നു: ഡി കെ ശിവകുമാര്‍