കർണാടകയിൽ ഇന്ന് 4,764 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 55 : ബംഗളൂരുവിൽ മാത്രം 2,050 കേസുകൾ, മരണം 15,രോഗമുക്തി 1,780

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4,764 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 55 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 47069 പേരാണ് അസുഖം ബാധിച്ച വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് മാത്രം 1,780 പേരാണ് അസുഖം ഭേദമായി ആശുപത്രിവിട്ടത്. അതോടെ ഇതുവരെയായി അസുഖം മാറിയവരുടെ എണ്ണം 27239 ആയി

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2050 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 15പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു. ഇതുവരെയായി 735 പേരാണ് ബാംഗ്ലൂരിൽ കോവിഡ് ബാധിച്ചു മരിച്ചത് .

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

അതിർത്തികൾ അടച്ച് കേരളം; ഇതരസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർക്ക് നിയന്ത്രണം

കർണാടകയിൽ KCET  എൻട്രൻസ് പരീക്ഷ എഴുതുന്ന കേരളത്തിൽ നിന്നുള്ളവർക്ക്‌  കേരള സർക്കാർ നിബന്ധനകൾ പുറപ്പെടുവിപ്പിച്ചു :ആന്റിജൻ റെസ്റ്റിനും വിധേയരാകണം

കേരളത്തിൽ ഒരുദിവസത്തെ രോഗികളുടെ എണ്ണം ആയിരം കടന്നു; 1038 പേര്‍ക്ക് സ്ഥിരീകരിച്ചു,785 പേര്‍ക്ക് സമ്പര്‍ക്കം

Related posts

ബന്നാര്‍ഘട്ടയില്‍ കാര്‍ കബാബ് കടയിലേക്ക് ഇടിച്ചുകയറി; തിളച്ച എണ്ണ തെറിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പൊള്ളല്‍

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; 7.5 കി.മീ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം നവംബര്‍ 13ന്, മോദി എത്തും

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ