കോവിഡ്- കർണാടകയിൽ ഇന്നും വൻ വർദ്ധനവ്,ബംഗളുരുവിലും കുതിച്ചു തന്നെ

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 28723 പേർക്ക്. ബെംഗളൂരുവിൽ 20121 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 12.98% ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 221205 പരിശോധനകളാണ് ഇന്ന് നടത്തിയത്. 3105 പേർ രോഗമുക്തി നേടി. 14 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 38411 ആയി.

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3153247 ആണ്. രോഗമുക്തി നേടിയവരുടെ എണ്ണം 2973470. വിവിധ ജില്ലകളിലായി ഇപ്പോൾ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 141337.

ബെംഗളൂരുവിൽ 20121 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 1695 പേർ ഇന്ന് രോഗമുക്തി നേടി. 7 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16447. പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1373452 ആണ്. ചികിത്സയിലുള്ളവർ 109312.

Related posts

വടക്കൻ ബെംഗളൂരുവില്‍ നിന്ന് ഇനി വിമാനത്താവളത്തിലേക്കുള്ള യാത്ര സുഗമം; ഫ്ലൈഓവര്‍ പരിഗണനയില്‍

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ എഐ സ്‌റ്റാര്‍ട്ടപ്പ് കേന്ദ്രമായി ബെംഗളൂരു; 2.28 ബില്യണ്‍ ഡോളര്‍ നിക്ഷേപം

ബെംഗളൂരിലെ ഗതാഗതക്കുരുക്കിന് ആശ്വാസമാകും; മാരുതി സേവാ നഗറില്‍ പുതിയ ഫ്ലൈ ഓവര്‍ വരുന്നു,436 കോടിയുടെ പദ്ധതി