കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,019 പേർക്ക് ; 13,923 പേർ രോഗമുക്തി നേടി:വിശദമായി വായിക്കാം

ബെംഗളൂരു: കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 5,019 പേർക്കാണ്. 13,923 പേർ രോഗമുക്തി നേടി. 4.25 ശതമാനമാണ് സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,17,956 പരിശോധനകളാണ് ഇന്ന് നടത്തിയത്. 39 കോവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ആകെ കോവിഡ് മരണ സംഖ്യ 39,534 ആയി. സജീവ കേസുകളുടെ എണ്ണം 52,013.ബെംഗളൂരുവിൽ 2,315 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 5,739 പേർ ഇന്ന് രോഗമുക്തി നേടി. 17 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ജില്ലയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16,741 പുതിയ റിപ്പോർട്ടുകൾ പ്രകാരം ബെംഗളൂരു അർബനിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 17,66,791 ആണ്. ചികിത്സയിലുള്ളവർ 20,970.

Related posts

ക്രിസ്മസ് അവധി; ഡിസംബര്‍ 20 മുതല്‍ 24 വരെ കേരളത്തിലേക്ക് പ്രത്യേക ബസ് സര്‍വീസുകള്‍

കല്യാണം കഴിഞ്ഞപ്പോള്‍ ഗൂഗിളിനോട് ചോദിച്ചു വിനോദയാത്ര പോയി; നാലുപേര്‍ മുങ്ങി മരിച്ചു

‘നേഹയ്ക്കുള്ള പിന്തുണ വ്യക്തിപരം’; ആരാധകര്‍ക്കിടയിലെ വിവാദത്തില്‍ താഷിയുടെ വിശദീകരണം