കര്‍ണാടകയില്‍ ജീവനക്കാരികളോട് ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍: ഒടുവില്‍ അറസ്റ്റ്

മംഗളുരു: കര്‍ണാടകയിലെ ഒരു ആശുപത്രിയിലെ ഡോക്ടറുടെ ലൈംഗിക അതിക്രമങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മംഗളൂരുവിലെ സര്‍ക്കാര്‍ ജില്ലാ കുടുംബ ക്ഷേമ ആരോഗ്യ കേന്ദ്രത്തില്‍ ആണ് സംഭവം. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ 8 ജീവനക്കാരികളോടാണ് ഇയാള്‍ അതിക്രമം കാണിച്ചത്.ഇയാളുടെ ലൈംഗിക അതിക്രമത്തില്‍ മനം മടുത്ത മറ്റൊരു ജീവനക്കാരിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. ഇതോടെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഒടുവില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ജീവനക്കാരികളോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ തയാറായില്ല.കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഇവരുടെ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയാണ് ഇവര്‍ക്കുള്ളത്. വീഡിയോ പുറത്തു വന്നതോടെ ഒരു സാമൂഹ്യ പ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Related posts

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി

മദ്യം വാങ്ങിയപ്പോള്‍ സഞ്ചിക്ക് 20 രൂപ ഈടാക്കി; 5000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്