രാഹുൽ ഗാന്ധി വിവാഹിതനാകാത്തത് കുട്ടികളുണ്ടാകില്ലെന്ന് അറിയുന്നതിനാൽ’; വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി നേതാവ്.

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹിതനാവാത്തതെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍.തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി നടത്തുന്ന ‘വിജയ സങ്കല്‍പ യാത്രയില്‍ രാമനഗരയില്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കട്ടീല്‍ രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചത്.

രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും കൊവിഡ് വാക്‌സിനുകള്‍ എടുക്കരുതെന്ന് പറഞ്ഞു. വാക്സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാകില്ല എന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ രാത്രിയില്‍ രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും രഹസ്യമായി വാക്‌സിനെടുത്തു. രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് എംഎല്‍സിയായ മഞ്ജുനാഥ് അടുത്തിടെ പറഞ്ഞെന്നും കട്ടീല്‍ പറഞ്ഞു.വാക്‌സിന്‍ എടുത്താല്‍ കുട്ടികളുണ്ടാകില്ല എന്ന് പറഞ്ഞ് രാഹുലും സിദ്ധരാമയ്യയും ആളുകളെ നിരുത്സാഹപ്പെടുത്തിയെന്നും ആരോപിച്ചു

കൂട്ടുകാര്‍ക്കെല്ലാം പ്രണയമുണ്ട്, അതുകൊണ്ട് ഇന്‍സ്‌റ്റഗ്രാമില്‍ പരിചയപ്പെട്ട ആളുടെ കൂടെ ഇറങ്ങി: പത്തനംതിട്ടയില്‍ കഴിഞ്ഞദിവസം സംഭവിച്ചത്‌

പത്തനംതിട്ട : ഇറങ്ങി പോകുന്നത് ട്രന്‍ഡായി മാറിയിരിക്കുകയാണ്. ഏഴ് വയസ് മുതലുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. വീട്ടില്‍ വഴക്ക് പറഞ്ഞാല്‍, ആവശ്യപ്പെട്ടത് സാധിക്കാതെ വരുമ്ബോള്‍, സ്വന്തം വാശികള്‍ ജയിക്കാന്‍ തുടങ്ങി ഇറങ്ങി പോകാന്‍ കാരണങ്ങള്‍ ഏറെയാണ്.ഇവരില്‍ ഭൂരിഭാഗം പേരെയും മറ്റ് ജില്ലകളില്‍ നിന്ന് കണ്ടെത്താറുണ്ട്. എന്നാല്‍ സംസ്ഥാനങ്ങള്‍ കടന്നുപോയാല്‍ കണ്ടെത്തുക പ്രയാസമാണുതാനും. പെണ്‍കുട്ടികളില്‍ കൂടുതലും പ്രണയബന്ധങ്ങളില്‍പ്പെട്ട് ഇറങ്ങുന്നവരാണ്.

പോക്സോ കേസുകളിലും ആത്മഹത്യയിലുമാണ് പലപ്പോഴും ഇറങ്ങി പോകുന്നവരുടെ ജീവിതം അവസാനിക്കുന്നത്.പ്രണയമില്ലേല്‍ നാണക്കേട് ?പ്രണയമില്ലേല്‍ നാണക്കേടാണോ? ആണെന്നാണ് ജില്ലയില്‍ കൗണ്‍സലിംഗിനെത്തുന്ന കുട്ടികള്‍ പറയുന്നത്. കൂട്ടുകാര്‍ക്കൊക്കെ പ്രണയമുണ്ട്, എനിക്കില്ല. അതുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട ആളുമായി പ്രണയം. രണ്ട് ദിവസത്തിനുള്ളില്‍ കാണാനെത്തുന്നു. കറങ്ങാന്‍ പോകുന്നു. പരിചയം വളരുന്നു. പ്രണയം നഷ്ടപ്പെടാതിരിക്കാന്‍ എന്ത് ചെയ്യാനും മടിയില്ല കുട്ടികള്‍ക്ക്.

അവസാനം അത് പോക്സോ കേസിലെത്തും. ഇങ്ങനെ നിരവധി കേസുകളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവല്ലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനി ഇത്തരമൊരു പ്രണയത്തില്‍ കുടുങ്ങി കഴിഞ്ഞ ദിവസം ജീവനൊടുക്കിയ സംഭവവമുണ്ടായി.അതേസമയം ആണ്‍, പെണ്‍ സുഹൃത്ത് ബന്ധങ്ങളെ പ്രണയമായി തെറ്റിദ്ധരിച്ച്‌ കുട്ടികളോട് വഴക്കടിക്കുന്ന അദ്ധ്യപകരും രക്ഷിതാക്കളുമുണ്ട്. ഇതും കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കുന്നു.സുരക്ഷിതമല്ലാത്ത കുടുംബംവഴക്കിട്ടും പെട്ടന്നൊരു ആവേശത്തില്‍ ഇറങ്ങി പോകുന്നവരും മാത്രമല്ല.

സ്വന്തം കുടുംബത്തില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യങ്ങളുള്ള കുട്ടികളും ഇതില്‍പ്പെടും. ജില്ലയിലെ പോക്സോ കേസുകളില്‍ ബന്ധുക്കളായവര്‍ പ്രതികളായി മാറുന്നത് സ്ഥിരമായിരിക്കുകയാണ്. പിതാവും അയാളുടെ സുഹൃത്തും അമ്മയുടെ സഹോദരനും സ്നേഹിതനും അയല്‍ക്കാരനുമെല്ലാം ഇതില്‍പ്പെടും. ഇതില്‍ പാവപ്പെട്ടവരെന്നോ പണക്കാരെന്നോ വ്യത്യാസമൊന്നുമില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന കുട്ടികള്‍ നിരവധിയുണ്ട്. കൗണ്‍സലിംഗിന് ശേഷം ഇവരെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ് നിലവില്‍ ചെയ്യുക.

Related posts

ക്രിക്കറ്റ് ബാറ്റിന് അടിയേറ്റ് യുവതി മരിച്ചു; അഭിഭാഷകനായ സഹോദരൻ അറസ്റ്റിൽ

ശാപമോഷം കാത്ത് ബെംഗളൂരു ഈജിപുര ഫ്ലൈഓവര്‍; 158 കോടി ചിലവ്, തുടങ്ങിയിട്ട് 9 വര്‍ഷം, 2027ലും തുറക്കില്ലേ?

ബൈക്ക് മോഷണത്തെച്ചൊല്ലി തര്‍ക്കം; ബംഗളൂരുവില്‍ സുഹൃത്തിനെ മര്‍ദ്ദിച്ച് കൊന്ന് ഒ.ആര്‍.എസ് ലായനി നല്‍കി മുറിയിലാക്കി; നാലുപേര്‍ അറസ്റ്റില്‍