കർണാടക ബി.ജെ.പിയില്‍ തർക്കം രൂക്ഷം; പരിഹാരത്തിനായി ബൊമ്മെ ഡല്‍ഹിക്ക്

ബംഗളുരു: മന്ത്രിസഭാ പുനഃസംഘടനയ്‌ക്കു പിന്നാലെ വകുപ്പുവിഭജനത്തെച്ചൊല്ലി കര്‍ണാടക ബി.ജെ.പിയില്‍ അസംതൃപ്‌തി രൂക്ഷം. പ്രശ്‌നപരിഹാരത്തിന്‌ സഹായംതേടി മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഡല്‍ഹിക്ക്‌.മെകെദാതു അണക്കെട്ടിനെച്ചൊല്ലി തമിഴ്‌നാടുമായുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അടുത്തയാഴ്‌ച മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മെ ഡല്‍ഹിയിക്കു പോകുമെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഇതിനൊപ്പം കര്‍ണാടക ബി.ജെ.പിയിലെയും മന്ത്രിസഭയിലെയും പ്രശ്‌നങ്ങള്‍ പാര്‍ട്ടി കേന്ദ്രനേതൃത്വവുമായി അദ്ദേഹം ചര്‍ച്ച ചെയ്യുമെന്നാണു സൂചന. ഉള്‍പ്പാര്‍ട്ടി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെടുമെന്നാണു സൂചന.

ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ സംസ്‌ഥാനതലത്തില്‍ പരിഹരിക്കാന്‍ സാധ്യമല്ലെന്നും അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്‌.മന്ത്രിമാരായ ആനന്ദ്‌ സിങ്‌, എം.ടി.ബി. നാഗരാജ്‌ എന്നിവര്‍ വകുപ്പുവിഭജനത്തില്‍ അതൃപ്‌തി പ്രകടിപ്പിച്ചതായാണു വിവരം. ബി. ശ്രീരാമലുവിന്റെ അനുയായികളും പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. മൈസൂരില്‍നിന്നുള്ള മുതിര്‍ന്ന നേതാവ്‌ എ. രാംദാസും പാര്‍ട്ടി തീരുമാനത്തില്‍ ഇടഞ്ഞുനില്‍ക്കുന്നതായാണു സൂചന. ബൊമ്മെയുടെ സത്യപ്രതിജ്‌ഞാച്ചടങ്ങിലും രാംദാസ്‌ പങ്കെടുത്തില്ല. അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമവും ഫലംകണ്ടില്ല. നാഗരാജുമായി മുഖ്യമന്ത്രി ആദ്യഘട്ട ചര്‍ച്ചനടത്തിക്കഴിഞ്ഞെങ്കിലും അനുനയിപ്പിക്കാനായില്ലെന്നാണു സൂചന. കോണ്‍ഗ്രസ്‌-ജനതാദള്‍ സര്‍ക്കാരില്‍നിന്നു രാജിവച്ചാണ്‌ നാഗരാജ്‌ ബി.ജെ.പിയില്‍ ചേര്‍ന്നത്‌.

Related posts

ഇന്ന് ഹൽദി, ഞായറാഴ്ച വിവാഹം; ക്ഷണക്കത്ത് നൽകാൻ പോയ യുവതിയും ബന്ധുവും ലോറിയിടിച്ച് മരിച്ചു

ബെംഗളൂരു നമ്മ മെട്രോ പിങ്ക് ലൈനില്‍ 14 മുതല്‍ യാത്ര ചെയ്യാം; സ്റ്റേഷനുകളും നിരക്കും അറിയാം

യുഎസ് ചിപ്പ് നിര്‍മാതാക്കളായ ക്വാല്‍കോമില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ 1000ത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും