കേരളതീരത്തേക്ക് ഭീകരര്‍ എത്തിയെന്ന റിപോര്‍ടുകള്‍ക്ക് പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത; സംശയം തോന്നിയതിന്റെ പേരില്‍ എന്‍ഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി

കേരളതീരത്തേക്ക് ഭീകരര്‍ എത്തിയെന്ന റിപോര്‍ടുകള്‍ക്കു പിന്നാലെ കര്‍ണാടകയുടെ തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രത. ‘ചിലതു തുറന്നു പറയാനാകില്ല. എന്നാല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതില്‍ എന്‍ഐഎയ്‌കൊപ്പം കര്‍ണാടക പൊലീസും ജാഗരൂകരാണ്.’ എന്ന് സംഭവത്തെ കുറിച്ച്‌ ഹൂബ്ലി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി ബസവരാജ് ബൊമെ പറഞ്ഞു.

സംശയം തോന്നിയതിന്റെ പേരില്‍ എന്‍ഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയുടെ തീര മേഖലയിലും വനപ്രദേശങ്ങളിലും സംശയാസ്പദമായി എന്തെങ്കിലും നടക്കുന്നുണ്ടോയെന്നു നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

‘പാകിസ്ഥാനിലേക്ക് പോകുന്നതിന് രണ്ടു ബോടുകളിലായി 12 ഭീകരര്‍ ആലപ്പുഴയിലെത്തിയതായാണ് കര്‍ണാടക പൊലീസിന് ലഭിച്ച വിവരം. ശ്രീലങ്ക വഴി കടല്‍മാര്‍ഗമാണ് ഇവര്‍ ആലപ്പുഴയിലെത്തിയതെന്നാണ് വിവരം. ഇതേത്തുടര്‍ന്ന് ദക്ഷിണ കന്നഡ, ഉഡുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ക്കും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Related posts

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ എലിവേറ്റഡ് സെക്ഷൻ ഉദ്‌ഘാടനം ചെയ്‌തു; 6 സ്‌റ്റേഷനുകള്‍, ദൈര്‍ഘ്യം 7.5 കി.മീ

ബെംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥി താമസ സ്ഥലത്ത് മരിച്ച നിലയില്‍; മരിച്ചത് മാവേലിക്കര സ്വദേശിയായ 21കാരന്‍

ബെംഗളൂരു നിവാസികള്‍ക്ക് ആശ്വാസം; മൈസൂരു റോഡിലെ തിരക്ക് കുറയും, ചല്ലഘട്ടയിലെ അണ്ടര്‍പാസ് ഉടൻ