കുറ്റകൃത്യങ്ങൾ തടയാൻ ലഹരിവിരുദ്ധ ദൗത്യസേന രൂപീകരിച്ച് കർണാടക

ബെംഗളൂരു : ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾതടയാൻ കർണാടകത്തിൽ ലഹരിവിരുദ്ധ ദൗത്യസേന. ഒരു എഡിജിപിയുടെ നേതൃത്വത്തിലുള്ള സേന രൂപവത്കരിക്കാനാണ് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്.നക്സൽ വിരുദ്ധസേനയിൽനിന്നുള്ള 56 പേരെ പുതിയ ദൗത്യസേനയിലേക്ക് മാറ്റും.രണ്ട് എസിപിമാർ, രണ്ട് അസി.കമ്മിഷണർമാരും ദൗത്യസേനയിലുണ്ടാകും. സേനയിലെ അംഗങ്ങളുടെ നിയമനം ഉടൻനടത്തും. ലഹരിക്കടത്ത് അടക്കമുള്ള കേസുകൾ ദൗത്യസേനയായിരിക്കും അന്വേഷിക്കുക.

കെട്ടിടം അനധികൃതമെങ്കിലും വാടക നിഷേധിക്കാനാകില്ല: ഹൈക്കോടതി

കോവിഡ് കാലത്തു രോഗികളെ പാര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉപയോഗിച്ച സ്വകാര്യ കെട്ടിടം അനധികൃതമാണെന്നു ചൂണ്ടിക്കാട്ടി, നല്‍കാനുള്ള വാടക കുടിശിക നിഷേധിക്കാനാകില്ലെന്നു ഹൈക്കോടതി.2005ലെ ദുരന്തനിവാരണ നിയമത്തിലെ വ്യവസ്ഥകള്‍ ഉപയോഗിച്ചു സ്വകാര്യ കെട്ടിടം ഉപയോഗിച്ചാല്‍ വാടകയും നഷ്‌ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ നിയമപരമായി ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി.

കോവിഡ് മഹാമാരിയുടെ നിര്‍ണായകസമയത്തു വര്‍ക്കല എസ്‌ആര്‍ ട്രസ്റ്റിന്‍റെ വിദ്യാഭ്യാസസ്ഥാപനങ്ങളും ഉപകരണങ്ങളുമാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്തത്. പിന്നീട് ഈ കെട്ടിടം അനധികൃത നിര്‍മാണമാണെന്നു ചൂണ്ടിക്കാട്ടി വാടക നിഷേധിച്ചു.കെട്ടിടത്തിന്‍റെ നിര്‍മാണത്തില്‍ എന്തെങ്കിലും നിയമപരമായ ലംഘനങ്ങളുണ്ടായാല്‍ നടപടി സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ കെട്ടിടം സര്‍ക്കാര്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഹര്‍ജിക്കാരനു വാടകയും നഷ്‌ടപരിഹാരവും നല്‍കണമെന്നും കോടതി വ്യക്തമാക്കി.

Related posts

ലിവ് ഇന്‍ പങ്കാളിയുടെ 18 വയസ്സുകാരനായ മകനെ യുവാവ് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊച്ചി മെട്രോ നേടുമോ ഈ കോടികള്‍; വരുമാനത്തില്‍ ഞെട്ടിച്ച്‌ ബെംഗളൂരു മെട്രോ, യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ്, സ്വന്തമാക്കിയത് 3.68 കോടി യാത്രക്കാരെ

ബംഗളൂരുവില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച്‌ യുവാവ് മരിച്ചു