ഒ.ടി.ടി റീലീസിനൊരുങ്ങി ജനഗണമന

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററുകളിൽ തരംഗം തീർത്ത ജനഗണമന ഒ.ടി.ടി റീലീസിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഡിജിറ്റൽ സംപ്രേഷണാവകാശം നേടിയത് നെറ്റ്ഫ്ലിക്‌സിനാണ്. 

ചിത്രം ജൂൺ 2 മുതൽ നെറ്റ്‌ഫ്ലിക്‌സിൽ സ്‌ട്രീം ചെയ്യും. മലയാളം ,​ തമിഴ്,​ തെലുങ്ക്,​ കന്നഡ ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക. എപ്രിൽ 28ന് തിയേറ്ററുകളിൽ റിലീസിനെത്തിയ ജനഗണമന 25 ദിവസം കൊണ്ട് അൻപത് കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ പൃഥ്വിരാജ്,​ ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷാരിസ് മുഹമ്മദ് ആണ് തിരക്കഥ ഒരുക്കിയത്.മംമ്‌ത മോഹൻദാസ്,​ ശ്രീദിവ്യ,​ ധ്രുവൻ,​ ശാരി,​ രാജ കൃഷ്‌ണമൂർത്തി,​ പശുപതി,​ വിൻസി അലോഷ്യസ്,​ മിഥുൻ,​ ഹരികൃഷ്‌ണൻ,​ വിജയകുമാർസ വൈഷ്‌ണവി വേണുഗോപാൽ,​ ചിത്ര അയ്യർ,​ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. രണ്ടുഭാഗങ്ങളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്ടാംഭാഗം ഉടൻ പുറത്തിറങ്ങും.

Related posts

വിവിധ പമ്പുകളിലെ ഇ20 പെട്രോള്‍ ലാബില്‍ പരിശോധിച്ച്‌ കര്‍ണാടക സര്‍ക്കാര്‍; കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ലക്ഷങ്ങള്‍ ശമ്പളം, എന്നിട്ടും ഓഫീസിലെ പാലും പഴവും അടിച്ചുമാറ്റല്‍; ഗൂഗിള്‍ ജീവനക്കാരിക്കെതിരെ സഹതാമസക്കാരിയുടെ വെളിപ്പെടുത്തല്‍

ബെംഗളൂരുവിലെ യാത്രക്കാരുടെ കഷ്‌ടകാലം തീരുമോ? 2233 കോടിയുടെ റോഡ് നവീകരണം ഉടൻ പൂര്‍ത്തിയാക്കാൻ ഉത്തരവ്