27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാനങ്ങൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി താൽക്കാലികമായി നിർത്തിവച്ച വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഇന്ത്യ. മാർച്ച് 27 മുതൽ അന്താരാഷ്ട്ര യാത്രാ വിമാനം സർവീസുകൾ പുനരാരംഭിക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഈ വർഷം ഫെബ്രുവരി 28നാണ് അവസാനമായി സർവീസുകൾ നിർത്തലാക്കിയ കാലാവധി നീട്ടിയത്.2020 മാർച്ച് 23മുതലാണ് പതിവായി ഷെഡ്യൂൾ ചെയ്ത അന്താരാഷ്ട്ര വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചത്. മാർച്ചിലെ വേനൽകാല ഷെഡ്യൂളുകൾ മുതൽ സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 

Related posts

ബെംഗളൂരുവില്‍ യുവാവ് സ്വയം കുത്തിപ്പരുക്കേല്‍പ്പിച്ച്‌ ജീവനൊടുക്കാൻ ശ്രമിച്ചു; നില അതീവഗുരുതരം

2035ഓടെ ഉത്തര കര്‍ണാടക പുതിയ സംസ്ഥാനം? ബിജെപി എംഎല്‍എയുടെ പ്രവചനം വിവാദത്തില്‍

ബെംഗളൂരുവിൻ്റെ തലവരമാറ്റുന്ന റൂട്ട്; ബ്ലൂ ലൈനില്‍ 2027ല്‍ നമ്മ മെട്രോ കുതിക്കും, ട്രയല്‍ റണ്‍ പുരോഗമിക്കുന്നു