ഇന്ത്യയില്‍ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഏഴുമാസത്തെ കുറഞ്ഞ നിരക്കില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട്​ ചെയ്​തത്​ 14,146 കോവിഡ്​ കേസുകള്‍ മാത്രം. മാര്‍ച്ച്‌​ മാസം തുടക്കത്തിന്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരുടെ എണ്ണം 3,40,67,719 ആയി.

കേരളം (7955), മഹാരാഷ്​ട്ര (1553), തമിഴ്​നാട്​ (1233), മിസോറാം (948), പശ്ചിമ ബംഗാള്‍ (443) എന്നീ സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. കഴിഞ്ഞദിവസം 144 പേര്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ചികിത്സയിലുള്ള രോഗികളുടെ കണക്ക്​ 220 ദിവസ​ത്തെ ഏറ്റവും താഴ്​ന്ന നിലയിലാണ്​. 1.95 ലക്ഷം പേര്‍ മാത്രമാണ്​ നിലവില്‍ കോവിഡ്​ ബാധിച്ച്‌​ ചികിത്സയില്‍ കഴിയുന്നത്​.

24 മണിക്കൂറിനിടെ 18,788 പേര്‍ രോഗമുക്തി നേടി. 98.07 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 3.34 കോടിയാളുകളാണ്​ രാജ്യത്ത്​ ഇതുവരെ രോഗമ​ുക്തി നേടിയത്​. ഇതുവരെ 59.09 കോടി കോവിഡ്​ പരിശോധനകള്‍ നടത്തി.

ദേശീയ വാക്​സിനേഷന്‍ യജ്ഞത്തിന്‍റെ ഭാഗമായി ഇതുവരെ 97.65 ഡോസ്​ കോവിഡ്​ വാക്​സിന്‍ ഡോസുകള്‍ നല്‍കി. 41.20 ലക്ഷം ഡോസ്​ വാക്​സിനാണ്​ ഇന്നലെ നല്‍കിയത്​.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം