ഇടുക്കിയിൽ ഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊലപ്പെടുത്തി

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽഭർത്താവ് ഭാര്യയെ തലയ്ക്ക് അടിച്ചുകൊന്നു. ഉപ്പുതറ മലയക്കാവിൽ സ്വദേശിനി രജനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് രതീഷിനായി പോലിസ് തിരച്ചിൽ ഊർജിതമാക്കി. കുടുംബകലഹമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.സ്കൂ‌ൾ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടികളാണ് അമ്മയെ വീട്ടിനുള്ളിലെ കട്ടിലിൽ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തിയത്. കുട്ടികൾ ഉടൻ തന്നെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതനുസരിച്ച് ഉപ്പുതറ പൊലിസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.രജനിയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് രതീഷ് കടന്നുകളഞ്ഞതായാണ് പോലിസ് സംശയിക്കുന്നത്. കൊലപാതകത്തിന് പിന്നാലെ രതീഷ് ഉപ്പുതറ പരപ്പിൽനിന്ന് ബസിൽ കയറി പോകുന്നത് കണ്ടതായി ചില നാട്ടുകാർ പോലിസിന് മൊഴി നൽകിയിട്ടുണ്ട്. രതീഷും രജനിയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നു എന്ന് അയൽവാസികൾ പറയുന്നു.

Related posts

ബൈജു രവീന്ദ്രന്റെ കുടുംബത്തില്‍നിന്ന് 83.81 കോടി രൂപയുടെ ഭൂമി വാങ്ങി മീശോ സിഇഒ വിദിത് ആത്രേ

ബെംഗളൂരുവിലെ സ്‌കൈഡെക്കിന്റെ ചിലവ് 800 കോടിയായി ഉയര്‍ത്തി; 250 മീറ്റര്‍ ഉയരം, നടപടികള്‍ പുരോഗമിക്കുന്നു

‘ജേണലിസ്റ്റ് ട്രിപ്പ്’ ബാനറും പ്രസ് സ്റ്റിക്കറും; മൃതദേഹങ്ങള്‍ കടത്താൻ വ്യാജ മാധ്യമപ്രവര്‍ത്തക വേഷവുമായി ബെംഗളൂരു കൊലക്കേസ് പ്രതി