അമുൽ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കുമെന്ന് ബെംഗളൂരുവിലെ ഹോട്ടലുകൾ

ബെംഗളൂരു : നന്ദിനി പാലുത്പന്നങ്ങൾക്കും കർണാടകത്തിലെ ക്ഷീരകർഷകർക്കും പിന്തുണയറിയിച്ച് ബെംഗളൂരുവിലെ ഹോട്ടലുകൾ രംഗത്തെത്തി. അമുൽ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനും കർണാടക മിൽക്ക് ഫെഡറേഷന്റെ നന്ദിനി ഉത്പന്നങ്ങൾ മാത്രം ഉപയോഗിക്കാനും തീരുമാനിച്ചതായി ബൃഹത് ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ (ബി.ബി.എച്ച്.എ.) അറിയിച്ചു. ബെംഗളൂരുവിലെ ഹോട്ടലുകൾ ദിവസേന നാലുലക്ഷം ലിറ്ററോളം പാലും 40,000 മുതൽ 50,000 വരെ ലിറ്റർ തൈരും ഉപയോഗിക്കുന്നുണ്ട്. നമ്മൾ നന്ദിനി ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ബി.ബി.എച്ച്.എ. പ്രസ്താവനയിൽ അറിയിച്ചു.

നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ; കര്‍ണാടകയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക വൈകിയേക്കും

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനായുളള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക ഇനിയും വൈകിയേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷവും നേതാക്കള്‍ക്കിടയില്‍ അഭിപ്രായ ഭിന്നത തുടരുകയാണ് . പുതിയ പട്ടിക തയ്യാറാക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂറു മാറിയെത്തിയവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍, തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് പട്ടിക വൈകുന്നത്. അതേസമയം ജെഡിഎസ് സ്ഥാനാര്‍ഥി പട്ടിക, ഇന്നോ നാളെയോ പ്രഖ്യാപിക്കും. എച്ച്‌.ഡി രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയ്ക്ക് ഹാസനില്‍ സീറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം തുടരുകയാണ്.

രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശനത്തിനു മുന്‍പ്, അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍, കോണ്‍ഗ്രസും തിരക്കിട്ട ചര്‍ച്ചകള്‍ തുടരുകയാണ്. കോണ്‍ഗ്രസ് ഇതിനോടകം ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്. 124 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രമുഖ നേതാക്കളെലാം ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സിദ്ധരാമയ്യ നേരത്തെ കോലാറില്‍ നിന്നാണ് മത്സരിക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും അവിടെ മത്സരിക്കുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് വരുണയിലേക്ക് കളംമാറ്റിയത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് വരുണ. 2008, 2013 വര്‍ഷങ്ങളില്‍ സിദ്ധരാമയ്യ വിജയം കണ്ട മണ്ഡലം കൂടിയാണ് വരുണ. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.

മേയ് 10 നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. വോട്ടെണ്ണല്‍ മേയ് 13ന് നടക്കും. ഒറ്റഘട്ടമായിട്ടാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ് നടക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 20 ഉം പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 24 ഉം ആണ്.224 അംഗ നിയമസഭയുടെ കാലാവധി മെയ് 24നാണ് അവസാനിക്കുക.

Related posts

മണ്ഡല പുനര്‍നിര്‍ണയത്തില്‍ രാഷ്ട്രീയ ബലപരീക്ഷണം; സ്റ്റാലിനെ കണ്ട് രാഹുല്‍ ഗാന്ധി; പ്രതിപക്ഷ ഐക്യനീക്കവുമായി ഇന്ത്യാ സഖ്യം

ഓണറേറിയത്തില്‍ 2000 രൂപയുടെ വര്‍ധന; കര്‍ണാടകയില്‍ സമരം അവസാനിപ്പിച്ച്‌ ആശമാര്‍

വടയ്ക്കുള്ളില്‍ കൂറ്റൻ ഇരുമ്പ് ബോള്‍ട്ട്; വന്ദേഭാരതിലെ ഭക്ഷണം കണ്ട് ഞെട്ടി യാത്രക്കാരൻ; മാപ്പ് പറഞ്ഞ് ഐആര്‍സിടി