കിടപ്പുമുറിയില്‍വരെ ക്യാമറ വച്ച്‌ ഡോക്ടറായ ഭര്‍ത്താവ്; വിവാഹം കഴിഞ്ഞ് 48-ാം ദിവസം നവവധു ജീവനൊടുക്കി

മുംബയ്: വിവാഹം കഴിഞ്ഞ് 48-ാം ദിവസം യുവതി ഭർതൃവീട്ടില്‍ ജീവനൊടുക്കി. മുംബയ് താനെ സ്വദേശി വിശാഖ തില്‍ക്കർ ആണ് (26) മരിച്ചത്.ഭർത്താവായ നിതിൻ തില്‍ക്കറും അദ്ദേഹത്തിന്റെ മാതാപിതാക്കളും ചേർന്ന് മാനസിക – ശാരീരിക പീഡനങ്ങള്‍ ഏല്‍പ്പിച്ചതോടെയാണ് യുവതി ജീവനെടുക്കിയതെന്നാണ് റിപ്പോർട്ട്. സ്ത്രീധനത്തെ ചൊല്ലിയായിരുന്നു ആദ്യം പ്രശ്നങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ അന്തസിന് അനുസരിച്ച സ്ത്രീധനം വധുവിന്റെ വീട്ടില്‍ നിന്ന് കിട്ടിയില്ലെന്ന് വിവാഹത്തിന് പിന്നാലെ ഡോക്ടറായ നിതിന്റെ വീട്ടുകാർ പരാതിപ്പെട്ടു. കൂടുതല്‍ സ്വർണവും പണവും വീട്ടില്‍പ്പോയി കൊണ്ടുവരനും അവർ വിശാഖയോട് ആവശ്യപ്പെട്ടു.കൂടാതെ വീട്ടിന് അകത്തും പുറത്തും സിസിടിവി ക്യാമറ സ്ഥാപിച്ച്‌ വിശാഖയുടെ ഓരോ നീക്കവും നിതിൻ നിരീക്ഷിച്ചിരുന്നു.

കിടപ്പുമുറിയില്‍വരെ സിസിടിവി ക്യാമറ സ്ഥാപിച്ചിരുന്നുവെന്നാണ് വിവരം. ഏപ്രില്‍ 30നാണ് വിശാഖയും നിതിനും വിവാഹിതരായത്. ആത്മഹത്യ ചെയ്യുന്നതിന് രണ്ടുദിവസം മുൻപ് അയല്‍വാസിയായ സ്ത്രീയോട് സംസാരിച്ചതിന്റെ പേരില്‍ വിശാഖയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചിരുന്നതായും യുവതിയുടെ കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.ഭർതൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച്‌ യുവതി അമ്മയോട് പറഞ്ഞിരുന്നു. മകളെ കൂട്ടിക്കൊണ്ടുവരാൻ മാതാപിതാക്കള്‍ നിതിന്റെ വീട്ടില്‍ പോകാനിരിക്കെയാണ് വിശാഖയുടെ മരണം. സംഭവത്തില്‍ ശിവാജിനഗർ പൊലീസ് ഭർത്താവിനും വീട്ടുകാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിതിനെ അറസ്റ്റ് ചെയ്തതായാണ് വിവരം.

Related posts

പ്രധാനമന്ത്രി കര്‍ണാടകയിലേക്ക്; ലക്ഷ്യം 15,000 കോടിയുടെ പദ്ധതികള്‍, പട്ടികയില്‍ ബെംഗളൂരു മെട്രോയും

ദൂരം സമാനം, പക്ഷെ ബെംഗളൂരു-മംഗളൂരു-ഗോവ വന്ദേഭാരത് എക്‌സ്പ്രസ് ടിക്കറ്റിന് 200 രൂപ അധികം; കാരണമിത്

ബെംഗളൂരുവിലൂടെയുള്ള ട്രെയിനുകളുടെ സമയക്രമം അടിമുടി മാറ്റി… 13 ട്രെയിനുകള്‍ക്ക് ബാധകം