ബെംഗളൂരു : അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത.

ബെംഗളൂരു : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഹാസൻ, കോലാർ, ശിവമോഗ, രാമനഗർ, ചാമരാജനഗർ എന്നിവിടങ്ങളിലാണ് മഴ ലഭിക്കുക. ബെംഗളൂരുവിൽ മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്നും രാത്രികാലങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് നഗരത്തിലെ വിവിധയിടങ്ങളിൽ നേരിയ മഴ ലഭിച്ചിരുന്നു. അതേസമയം, കഴിഞ്ഞ മൂന്നുദിവസമായി രാത്രിയും പുലർച്ചെയും ശക്തമായ തണുപ്പാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. മഴ പെയ്യുന്നതോടെ വരും ദിവസങ്ങളിൽ തണുപ്പ് കൂടുമെന്നാണ് വിലയിരുത്തൽ.

ബിഗ് ബോസ് താരം രജിത് കുമാറിനെ തെരുവുനായ കടിച്ചു; ആശുപത്രിയില്‍

ബിഗ് ബോസ് താരവും നടനുമായ രജിത് കുമാറിനെ തെരുവുനായ കടിച്ചു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു ആക്രമണം ഉണ്ടായത്.രജിത് കുമാറിനൊപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കും തെരുവുനായയുടെ കടിയേറ്റു. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് രജിത് കുമാറിനേയും കൂടെയുണ്ടായിരുന്ന ആളെയും നായ കടിച്ചത്. കൂടാതെ മലയാലപ്പുഴ ക്ഷേത്രത്തിന് അടുത്ത് വെച്ച്‌ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളെയും തെരുവുനായ ആക്രമിച്ചു. പരിക്കേറ്റവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.ഒരു സിനിമയുടെ ഷൂട്ടിങ്ങിനായാണ് രജിത് കുമാര്‍ പത്തനംതിട്ടയില്‍ എത്തിയത്. രാവിലെ താമസസ്ഥലത്തുനിന്ന് കാപ്പി കുടിക്കാൻ പോയപ്പോഴാണ് നായ ആക്രമിച്ചതെന്നും രജിത് കുമാര്‍ പറഞ്ഞു.

Related posts

പ്രണയപ്പക: യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ജനാലയിലൂടെ തള്ളി താഴെയിട്ട് കൊലപ്പെടുത്തി, ആണ്‍സുഹൃത്ത് അറസ്റ്റില്‍

ബെംഗളൂരുവിന് പണി കൊടുക്കാൻ തമിഴ്നാടും ആന്ധ്രയും; വമ്പൻ പദ്ധതികള്‍, യാത്രക്കാര്‍ കൈവിടും

13 ബില്യൺ വർഷം പഴക്കമുള്ള ‘നക്ഷത്ര ഫോസിൽ’ കണ്ടെത്തി ഇന്ത്യൻ ഗവേഷകർ; ആദ്യതലമുറ നക്ഷത്രങ്ങളുടെ രഹസ്യങ്ങളിലേക്ക് വെളിച്ചം