യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍..!

മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്‍പന്നമാണ് യൂറിക് ആസിഡ്.

ഈ പ്രക്രിയയില്‍ എന്തെങ്കിലും തടസ്സം വരുമ്ബോഴോ അല്ലെങ്കില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുന്നരീതിയിലുള്ള ഭക്ഷണം കഴിക്കുകയോ അതുമല്ലെങ്കില്‍ യൂറിക് ആസിഡ് കൃത്യമായി അലിഞ്ഞ് മൂത്രത്തിലൂടെ പുറത്തു പോകാതിരിക്കുകയോ കാരണം മനുഷ്യര്‍ക്ക് ഉയര്‍ന്ന അളവിലുള്ള യൂറിക് ആസിഡ് ഉണ്ടാവാം. ഹൈപ്പര്‍യൂറിസെമിയ എന്നാണ് ഇതിനെ പറയുന്നത്.

യൂറിക് ആസിഡ് വരാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കുക എന്നത് മാത്രമാണ് പരിഹാരം. ഏതെങ്കിലും കാരണത്താല്‍ ഉണ്ടാകുന്ന നിര്‍ജ്ജലീകരണം ഹൈപ്പര്‍യൂറിസെമിയയിലേക്ക് നയിക്കുന്നു. അതിനാല്‍ യൂറിക് ആസിഡിന്റെ അളവ് വര്‍ധിക്കുന്നത് ഒഴിവാക്കാന്‍, പ്രതിദിനം 3-4 ലിറ്റര്‍ വെള്ളം കൃത്യമായി കുടിക്കണം.

യൂറിക് ആസിഡിനെ പ്രതിരോധിക്കാനുള്ള മറ്റു മാര്‍ഗങ്ങള്‍ ഇവയാണ്. ​ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുക, വൈറ്റമിന്‍ സി കൂടുതലുള്ള നാരങ്ങ, ഓറഞ്ച് ഉപയോഗിക്കുക. നാരുകള്‍ കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ സാധാരണ യൂറിക് ആസിഡിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു. പച്ചക്കറികള്‍ നിര്‍ബന്ധമായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

Related posts

ബംഗളുരുവിൽ നിന്ന് നേരിട്ട് കാനഡയിലേക്ക് പറക്കം -വ്യോമ ചരക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കരാർ

റാപ്പിഡോ യാത്രയ്ക്കിടെ യുവതിക്ക് ദുരനുഭവം: നഗരത്തിലെ ബൈക്ക് ടാക്‌സി സുരക്ഷ ചർച്ചയാകുന്നു

എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ നിർണ്ണായക മാറ്റം: ഇനി രണ്ട് മെയിൻ പരീക്ഷകൾ മാത്രം