‘തിരിച്ചു വന്നില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നില്‍ക്കും’, ലൈംഗികാതിക്രമക്കേസില്‍ ചെറുമകനെതിരെ എച്ച്‌ ഡി ദേവഗൗഡ

ലൈംഗികാതിക്രമക്കേസില്‍ ചെറുമകനെ തള്ളി പ്രജ്വല്‍ രേവണ്ണയെ തള്ളി മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച്‌ ഡി ദേവഗൗഡ.തിരിച്ചു വന്നില്ലെങ്കില്‍ കുടുംബം ഒറ്റക്കെട്ടായി പ്രജ്വലിനെതിരെ നില്‍ക്കുമെന്ന് ദേവഗൗഡ പറഞ്ഞു.

‘നിയമം നിയമത്തിന്റെ വഴിക്ക് പോകണം, അതിനെ അനുസരിക്കണം. എത്രയും പെട്ടെന്ന് തിരിച്ചെത്തി വിചാരണ നേരിടണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ പ്രജ്വലിന് ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നാണ് എന്റെ നിലപാട്. പ്രജ്വല്‍ വിദേശത്ത് പോയത് എന്റെ അറിവോടെയല്ല. ഇപ്പോഴെവിടെയാണെന്നും അറിയില്ല. 60 വർഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ തനിക്ക് കുടുംബത്തോടല്ല ജനങ്ങളോടാണ് കടപ്പാട്’, ദേവഗൗഡ പറഞ്ഞു.

Related posts

ബെംഗളൂരുവില്‍ മെഗാ റെയില്‍വേ ടെര്‍മിനല്‍ വേണമെന്ന ആവശ്യം ശക്തം; കെആര്‍ പുരത്തിനായി മുറവിളി

ബെംഗളൂരു കൊണനകുണ്ടെ ക്രോസിലെ ഗതാഗതക്കുരുക്ക് അഴിക്കും; പുതിയ ഫ്ലൈ ഓവര്‍ വരുന്നു

തല മുഴുവൻ കവര്‍ ചെയ്യാത്ത ഹെല്‍മറ്റുകള്‍ നിരോധിക്കും, നടപ്പാതയിലൂടെ ഇരുചക്രവാഹനം ഓടിച്ചാല്‍ 10,000 രൂപ പിഴ; ഗതാഗത നിയമങ്ങള്‍ കടുപ്പിക്കാൻ കര്‍ണാടക