ഹാസൻ ഗണേശ ഘോഷയാത്ര അപകടം : മരണസംഖ്യ 10 ആയി, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു

ഹാസൻ ജില്ലയിലെ ഗണേശ ഘോഷയാത്ര അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി ഉയർന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.വെള്ളിയാഴ്ച രാത്രി ജില്ലയിലെ മൊസാലെ ഹൊസഹള്ളി ഗ്രാമത്തില്‍ ഒരു കൂട്ടം യുവാക്കള്‍ ഗണേശ ഘോഷയാത്ര നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്.

പോലീസ് പറയുന്നതനുസരിച്ച്‌, ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി നാല് പേർ തല്‍ക്ഷണം മരിച്ചു, മറ്റ് നാല് പേർ വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ മരിച്ചു.ദുരന്തത്തില്‍ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും അനുശോചനം അറിയിച്ചു.

തിയറ്റര്‍ റൈറ്റ്സ് വിട്ടുപോയത് വൻ തുകയ്ക്ക്; കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്; റിലിസിനുമുന്നേ കോടികള്‍ വാരി ‘കാന്താര ചാപ്റ്റര്‍ 1’

സൂപ്പർ ഹിറ്റ് ചിത്രം ‘കാന്താര’യുടെ പ്രീക്വല്‍ ‘കാന്താര ചാപ്റ്റർ 1’ തിയറ്റര്‍ റൈറ്റ്സ് വിട്ടുപോയത് വൻ തുകയ്ക്ക്.ചിത്രത്തിന്റെ തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം 100 കോടി രൂപയ്ക്കും തമിഴ്നാട്ടിലെ വിതരണാവകാശം 32 കോടി രൂപയ്ക്കുമാണ് വിറ്റുപോയിരിക്കുന്നതെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഒക്ടോബർ 2-നാണ് ചിത്രം ലോകമെമ്ബാടുമുള്ള തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തുന്നത്.

കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കേരളത്തിലെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസ് ഏറ്റെടുത്തിട്ടുണ്ട്. ആദ്യ ഭാഗം വൻ വിജയമായതോടെയാണ് രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.2022-ല്‍ പുറത്തിറങ്ങിയ ‘കാന്താര’യുടെ പ്രീക്വലായാണ് പുതിയ ചിത്രമെത്തുന്നത്. ഋഷഭ് ഷെട്ടി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. വിജയ് കിരഗണ്ടുർ ആണ് നിർമ്മാതാവ്.

മൂന്നു വർഷത്തെ ചിത്രീകരണത്തിനുശേഷമാണ് ഈ ചിത്രം തിയേറ്ററുകളിലെത്തുന്നത്.’കാന്താര’യുടെ ആദ്യ ഭാഗം വളരെ കുറഞ്ഞ ബഡ്ജറ്റില്‍ വലിയ വിജയം നേടിയ ചിത്രമായിരുന്നു. കന്നഡയില്‍ നിന്ന് പുറമെ മറ്റ് ഭാഷകളിലും ചിത്രം മികച്ച പ്രതികരണം നേടുകയും ബോക്സ്‌ഓഫീസില്‍ വലിയ കളക്ഷൻ കൈവരിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററും ടീസറും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിക്കഴിഞ്ഞു.

Related posts

ബെംഗളൂരു മെട്രോ ഓറഞ്ച് ലൈൻ; ഭൂമി ഏറ്റെടുക്കല്‍ വിജ്ഞാപനം പുറപ്പെടുവിച്ചു, വെല്ലുവിളികള്‍ ഏറെ

‘ജെൻ-സി’ വൈബിൽ ‘ബാച്ചിലർ പാർട്ടി Deux’; നസ്ലിനും ഹൻസികയും ഒന്നിക്കുന്ന പുതിയ പോസ്റ്റർ പുറത്ത്

‘മൃദുലയില്‍ നിന്ന് എനിക്കും ചില അനുഭവങ്ങളുണ്ട്, വീഡിയോ പുറത്തുവിട്ടതിന് നന്ദി’; വെളിപ്പെടുത്തി ജസീല