എച്ച്‌.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ (സെക്കുലര്‍) ദേശീയ അധ്യക്ഷനുമായ എച്ച്‌.ഡി. ദേവഗൗഡക്ക് കോവിഡ് സ്ഥിരീകരിച്ചു. ദേവഗൗഡക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹത്തിന്‍റെ ഒാഫീസ് അറിയിച്ചു. ദേവഗൗഡയുടെ അസുഖം വേഗം ഭേദമാവട്ടെ എന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. ഇന്ത്യയുടെ 12മത് പ്രധാനമന്ത്രിയാണ് എച്ച്‌.ഡി. ദേവഗൗഡ. കര്‍ണാടകയുട 14മത് മുഖ്യമന്ത്രിയിരുന്ന ഗൗഡ നിലവില്‍ രാജ്യസഭാംഗമാണ്.

Related posts

ബെംഗളൂരുകാര്‍ക്ക് അടുത്ത ഇരുട്ടടിയോ? മെട്രോ നിരക്ക് വീണ്ടും ഉയര്‍ത്തുമോ? മന്ത്രിയുടെ പ്രതികരണം ഇങ്ങനെ

ബെംഗളൂരു കനകപുര റോഡില്‍ ഇരട്ട ഫ്ലൈഓവര്‍ പദ്ധതി; മെട്രോ ഗ്രീൻ ലൈനിന് സമാന്തരമായി, ഗതാഗതം സുഗമമാവും

കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍